ഇക്കുറി തിരഞ്ഞെടുപ്പ് കുടുംബകാര്യമായില്ല

Mail This Article
കാലടി∙ 2 തവണ ആവർത്തിച്ച ജ്യേഷ്ഠാനുജന്മാരുടെ മത്സരം ഇത്തവണയില്ല. ജ്യേഷ്ഠൻ ഇത്തവണ മത്സരിക്കുന്നുവെങ്കിലും അനുജൻ മത്സര രംഗത്തില്ല. കാലടി പഞ്ചായത്തിലേക്കു ജ്യേഷ്ഠൻ കെ.ടി.എൽദോസും അനുജൻ എം.ടി.വർഗീസും 2 തവണ പരസ്പരം മത്സരിച്ചു. ആദ്യ മത്സരത്തിൽ അനുജൻ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജ്യേഷ്ഠനായിരുന്നു വിജയം. 2015ൽ ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ.ടി.എൽദോസ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.ടി.വർഗീസിനെ (സിപിഎം) 175 വോട്ടുകൾക്കു തോൽപിച്ചു. യുഡിഎഫ് സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി.
2010ൽ 13-ാം വാർഡിലായിരുന്നു ഇവർ തമ്മിലുള്ള മത്സരം . അന്നു വർഗീസ് ജ്യേഷ്ഠനെ 10 വോട്ടിനു തോൽപിച്ചു. യുഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു ഇരുവരും തമ്മിലുള്ള കേസ് മുൻസിഫ് കോടതി മുതൽ ഹൈക്കോടതി വരെ എത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13-ാം വാർഡ് വനിത സംവരണമായപ്പോഴാണ് ഇരുവരും ഒന്നാം വാർഡിലെത്തിയത്.
ഇത്തവണ ഒന്നാം വാർഡ് വനിത സംവരണമായപ്പോൾ എൽദോസ് രണ്ടാം വാർഡിലേക്കു മാറി. സ്വതന്ത്രനായിട്ടു തന്നെയാണു മത്സരം. ഒന്നാം വാർഡിൽ എൽദോസിന്റെ ഭാര്യ സുജ സ്വതന്ത്രയായി മത്സരിക്കുന്നു. എന്നാൽ എം.ടി.വർഗീസ് ഇത്തവണ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ തിരക്കിലാണ്. വർഗീസ്