ADVERTISEMENT

കൊച്ചി ∙ കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികത്തിന്റെയും കൊച്ചി മെട്രോ റെയിൽ ദിനത്തിന്റെയും ഭാഗമായി നടത്തുന്ന കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കെഎംആർഎൽ കോർപ്പറേറ്റ് ഓഫിസിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർവഹിച്ചു. ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈക്കോർട്ട് ജംക്‌ഷൻ വാട്ടർ മെട്രോ ടെർമിനലിൽ ബാലവേല വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും നടന്നു.

logo-launch-of-kochi-metro-mega-fest-3

സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി മെട്രോ നാടിനു സമർപ്പിച്ചിട്ട് ജൂൺ 17 ന് ഏഴ് വർഷം തികയും. കൊച്ചി മെട്രോ നാടിന് സമർപ്പിക്കപ്പെട്ട ജൂൺ പതിനേഴ് കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂൺ പതിനേഴിന് ആചരിക്കും.

ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2024 ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മുതൽ ജൂൺ 29 വരെ റോബോട്ടിക് എക്സ്പോ, ഭക്ഷണമേള, ഗസൽ സംഗീത വിരുന്ന്, ഫാഷൻ ഷോ, ക്വിസ് മത്സരം, ചെസ് മത്സരം, ചിത്രരചനാ മത്സരം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ വിവിധ മെട്രോ സ്റ്റേഷനുകളിലും വാട്ടർ മെട്രോ ടെർമിനലുകളിലും നടക്കും.

logo-launch-of-kochi-metro-mega-fest-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com