ആറാം തവണയും വിജയസ്മിതം തൂകി വിജയമ്മ
Mail This Article
മേരികുളം ∙ തുടർച്ചയായ ആറാം തവണയും വിജയസ്മിതം തൂകി വിജയമ്മ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി വിജയമ്മ ജോസഫ് ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. 1995 മുതൽ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നാണ് വിജയമ്മ വിജയിച്ചത്. 2000, 2010 വർഷങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന വിജയമ്മ നിലവിൽ ഡിസിസി അംഗമാണ്.
എൽഡിഎഫിനായി കന്നിയങ്കത്തിന് ഇറങ്ങിയ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി മിനി ഷോമിയായിരുന്നു ഇത്തവണ എതിരാളി. വിജയമ്മ 300 വോട്ടു നേടിയപ്പോൾ മിനിക്ക് 260 വോട്ട് കരസ്ഥമാക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.