ADVERTISEMENT

കുമളി∙ മ്ലാമല പൂണ്ടിക്കുളത്ത് ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ഷട്ടിൽ കോർട്ടിന്റെ പണികൾ നിർമാണം തുടങ്ങി 7 വർഷമായിട്ടും പൂർത്തിയായില്ല. മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപയാണ് ഷട്ടിൽ കോർട്ട് നിർമിക്കാൻ നൽകിയത്. സെബാസ്റ്റ്യൻ പൂണ്ടിക്കുളം, ദീപു പ്ലാപ്പള്ളി എന്നിവർ 8 സെന്റ് സ്ഥലം സൗജന്യമായി നൽകി.

ജില്ലാ പഞ്ചായത്ത് നൽകിയ 10 ലക്ഷം രൂപയ്ക്ക് പണികൾ പാതിവഴിയിലായപ്പോഴാണ്      കോവിഡ് വന്നത്. അതോടെ  തുടർപ്രവർത്തനങ്ങൾ നിലച്ചു. പൊതുപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വീണ്ടും 10 ലക്ഷം രൂപ കൂടി പിന്നീട് ജില്ലാപഞ്ചായത്ത് അനുവദിച്ചെങ്കിലും പണികൾ നടന്നില്ല. ഇപ്പോൾ ഈ സ്ഥലം കാടുകയറി നശിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നില്ലെങ്കിൽ സ്ഥലം ഉടമകൾക്ക് തിരികെ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com