പുതുച്ചേരിയിലേക്ക് സ്വിഫ്റ്റ് ബസ്

Mail This Article
കണ്ണൂർ∙ വടക്കേ മലബാറിലെ യാത്രക്കാരുടെ ചിരകാല അഭിലാഷമായ കണ്ണൂർ – പുതുച്ചേരി കെഎസ്ആർടിസി ബസ് സർവീസ് സെപ്റ്റംബർ 3നു കണ്ണൂരിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂരിൽ നിന്ന് വൈകിട്ട് 5നു പുറപ്പെടും. പിറ്റേന്ന് പുലർച്ചെ 6.30നു പുതുച്ചേരിയിൽ എത്തും. അവിടെ നിന്നു വൈകുന്നേരം 6നു കണ്ണൂരിലേക്കു തിരിക്കും. പിറ്റേന്ന് പുലർച്ചെ 7.10നു കണ്ണൂരിലെത്തും. എസി സ്വിഫ്റ്റ് സീറ്ററാണ് ബസ്. 1260 രൂപയാണു യാത്രാ നിരക്ക്.
സമയ ക്രമം
കണ്ണൂരിൽ നിന്ന് വൈകുന്നേരം 5നു പുറപ്പെടും. മാഹി 5.40, കോഴിക്കോട് 7.00, മലപ്പുറം 8.35, പെരിന്തൽമണ്ണ 9.00, പാലക്കാട് 10.20, കോയമ്പത്തൂർ 11.20, സേലം 2.10, ആതൂര് 3.30, നെയ്‍വേലി 5.20, കുഡലൂര് 6.05, പുതുച്ചേരി 6.30.
പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം 6നു പുറപ്പെടും. കുഡലൂർ 6.25, നെയ്‌വേലി 7.10, ആതൂര് 9.00, സേലം 10.15, കോയമ്പത്തൂർ 1.05, പാലക്കാട് 2.20, പെരിന്തൽമണ്ണ 3.35, മലപ്പുറം 3.55, കോഴിക്കോട് 5.10, മാഹി 6.30, കണ്ണൂർ 7.10.