ADVERTISEMENT

കുമ്പള ∙ വികസന പദ്ധതികൾ കുതിക്കുമ്പോഴും  കുമ്പള റെയിൽവേ സ്റ്റേഷനു അവഗണന മാത്രം. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ  ആവശ്യമായ  പരിഗണനയ്ക്കു അർഹതയുള്ള  സ്റ്റേഷനാണു കുമ്പള. എന്നാൽ വാഗ്ദാനങ്ങൾ മാത്രം നൽകി  റെയിൽവേ സ്റ്റേഷനെ  വികസന കാര്യത്തിൽ അവഗണിക്കുന്നുവെന്നാണു  യാത്രക്കാരുടെ പരാതി. ടെർമിനൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ ‘മോഹിപ്പിക്കൽ’ ഉണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

ഇ ഗ്രേഡിലുള്ളതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ കേന്ദ്ര റെയിൽവേ മന്ത്രിമാർ കുമ്പളയിലെത്തിയിട്ടും അർഹമായ പരിഗണന നൽകുമെന്ന് പ്രഖ്യാപിക്കുക അല്ലാതെ ഇതുവരെ ആയി  യാതൊരു വികസനവും നടന്നില്ലെന്നു യാത്രക്കാർ പറയുന്നു.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ  40 ഏക്കർ സ്ഥലമാണുള്ളത്. ദേശീയപാതയോട് ചേർന്നുള്ള സ്റ്റേഷൻ കൂടിയാണ് കുമ്പള.  കഴിഞ്ഞ കാലയളവിൽ വരുമാനം വർഷത്തിൽ ഒരു കോടിയോളമായിരുന്നു. റിസർവേഷൻ സൗകര്യം കൂടി അനുവദിച്ചാൽ  വരുമാനം ഇരട്ടിയാകുമെന്നു പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ  പറയുന്നു. 

യാത്രക്കാരുടെ പോക്കുവരവിലും കോവിഡ്  കാലത്തിന്  മുൻപ് വൻ വർധനയാണ് കുമ്പള സ്റ്റേഷനിലുണ്ടായത്. പ്രതിമാസം അരലക്ഷത്തോളം  യാത്രക്കാർ കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നു. പ്രതിമാസം 10 ലക്ഷം രൂപയാണ് വരുമാനം. മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നൂറോളം  വിദ്യാർഥികൾ   ആശ്രയിക്കുന്നതും  ഇൗ സ്റ്റേഷനെയാണ്. ഒട്ടേറെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ കുമ്പളയിലും  സമീപ പ്രദേശങ്ങളിലുമായിട്ടുണ്ട്. എച്ച്എഎൽ, സിപിസിആർഐ എന്നിവിടങ്ങളിലെ ജീവനക്കാർക്കു എളുപ്പത്തിൽ എത്താൻ പറ്റുന്ന സ്റ്റേഷൻ കൂടിയാണ് കുമ്പള. സ്റ്റേഷനിൽ മതിയായ മേൽക്കൂര പോലുമില്ല. മഴക്കാലത്ത്  മഴ നനഞ്ഞ് വേണം  ട്രെയിൻ കയറാൻ. ചുരുക്കം ട്രെയിനുകൾക്കു മാത്രമാണു ഇവിടെ സ്റ്റോപ്പുള്ളു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com