കാമധേനു ലയവാദ്യ താളത്തിൽ ആസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. സുരേഷ് വൈദ്യനാഥൻ
Mail This Article
പെരിയ∙ ഗോകുലം ഗോശാലയിലെ ദീപാവലി സംഗീതോത്സവത്തിൽ ഘടം മാന്ത്രികൻ ഡോ. സുരേഷ് വൈദ്യനാഥൻ നേതൃത്വം നൽകിയ കാമധേനു എന്ന ലയവാദ്യ താളം ആസ്വാദകർക്ക് നവ്യാനുഭവമായി. ഒപ്പം അമിത് നാഡിഗിന്റെ പുല്ലാങ്കുഴൽ വാദനവും കന്നഡ സിനിമ പിന്നണി ഗായകനായ സിദ്ധാർഥ് ബെൽമണ്ണിന്റെ ഗാവും രത്നശ്രീ അയ്യരുടെ തബലയും പ്രണവ് ദത്തിന്റെ ഡ്രം വാദനവും ലയവാദ്യത്തിൽ അകമ്പടിയായി.
ആറാം ദിനം ആത്രേയി കൃഷ്ണയുടെ കച്ചേരിയോടെ ആരംഭിച്ച് അഭിനയ ചെന്നൈ, ദിവ്യശ്രീ മണിപ്പാൽ, ശിവകുമാർ മഹന്ത, സിദ്ധാർത്ഥ ബെൽമണ്ണ്, ആദിത്യ മോഹൻ, കീർത്തന നമ്പ്യാർ, സുപ്രീത ധർമസ്ഥല, ഷാജികുമാർ തുരുത്തി, മിത്ര പ്രദീഷ്, സൂരജ് ലാൽ എന്നിവർ നാദാർച്ചന നടത്തി. ഇന്ന് പ്രവീൺ കരഡഗിയുടെ ഹിന്ദുസ്ഥാനി സംഗീതത്തോടെ ആരംഭിക്കും.
തുടർന്ന് നിത്യ ശ്രീനിവാസൻ ചെന്നൈ, ദൃശ്യ, ലതാംഗി സഹോദരികൾ എന്ന് അറിയപ്പെടുന്ന അർച്ചനയും സമന്വിയും, രേഖ ഹെഗ്ഡെ, അപൂർവ അനിരുദ്ധ്, അനഘ, വിധാത്രി ഭട്ട്, ആര്യ വൃന്ദ, ഭാഗ്യശ്രീ ദേശ്പാണ്ഡേ, എന്നിവരുടെ കച്ചേരികളും ശ്രീലത ബെംഗളൂരുവിന്റെ വീണ കച്ചേരിയും ഉണ്ടാകും. രാത്രി 7ന് മല്ലാഡി സഹോദരങ്ങളുടെ വായ്പാട്ട് കച്ചേരിയും ഉണ്ടാകും.