തമ്പിയുടെ ഇടമണ്ണിലെ വാടകവീട്ടിൽ നിന്നു പൊലീസ് പിടിച്ചെടുത്ത നാടൻ തോക്കും വെടിമരുന്നും കത്തികളും.
Mail This Article
×
ADVERTISEMENT
തെന്മല∙ നിരവധി അബ്കാരി കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയായ ഒറ്റക്കൽ ലുക്ക് ഒൗട്ട് പാറവിളവീട്ടിൽ തമ്പിയെ (56) നാടൻ തോക്കും വെടി മരുന്നുകളും മാരകായുധങ്ങളുമായി വാടക വീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഇടമൺ സത്രം കവലയിലെ വാടക വീടായ പുലരിമലയിൽ വീട്ടിൽ നിന്നുമാണു തമ്പിയെ പൊലീസ് പിടികൂടിയത്.
തമ്പി
അരക്കിലോ ഗ്രാം വെടിമരുന്നും നാടൻ തോക്കും 2 കത്തികളും ഒരു കഠാരയും പിടിച്ചെടുത്തു. ഇയാൾ വന്യമൃഗവേട്ട നടത്തുന്നയാളാണെന്നാണു പൊലീസിനു ലഭിച്ച സൂചന. അതേസമയം വനം വകുപ്പിൽ കേസുകളില്ല. ഇൻസ്പെക്ടർ ജി. പുഷ്പകുമാർ, എസ്ഐ എസ്. രാജശേഖരൻ, എഎസ്ഐ റോയിമോൻ, ബി. മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
English Summary:
Thenmala arrest of notorious criminal yields weapons: Thampi, accused in numerous Abkari and attempted murder cases, was apprehended with a country-made gun and other lethal weapons. This significant arrest follows a police raid on a rented property where he was residing.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.