തൃക്കടവൂർ പുല്ലേരി ഭാഗത്തെ എട്ടോളം വീടുകളിൽ 4 മാസമായി കുടിവെള്ളമില്ല
Mail This Article
കൊല്ലം∙കോർപറേഷൻ തൃക്കടവൂർ പുല്ലേരി ഭാഗത്തെ എട്ടോളം വീടുകളിൽ 4 മാസമായി കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റിയോടും കോർപറേഷൻ കൗൺസലറോടും ഒട്ടേറെ തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നും ആക്ഷേപം. ഈ ഭാഗത്തെ പൊതു ടാപ്പുകളിൽ വെള്ളം ലഭിക്കുന്നുണ്ട്. എട്ടോളം വീട്ടുകാർക്ക് മാത്രമാണ് വെള്ളം ലഭിക്കാത്തത്.
നേരത്തേ പരപ്പത്ത് ഭാഗത്തുള്ള കുഴൽ കിണറിൽ നിന്നും വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ അതും ലഭിക്കാതായി. എന്നാൽ തങ്ങൾക്ക് കൃത്യമായി വാട്ടർ ബിൽ ലഭിക്കുന്നുണ്ടെന്നാണു വീട്ടുകാർ പറയുന്നത്. പുതിയ ജല വിതരണ പദ്ധതി ഉദ്ഘാടനം കഴിയുമ്പോൾ വെള്ളം ലഭിക്കുമെന്നായിരുന്നു ഉറപ്പ്. അതു നടന്നില്ല. ഉറപ്പുകളെല്ലാം ജലരേഖയായി. ഇനി ആരോടു പരാതി പറയുമെന്ന ആശങ്കയിലാണു വീട്ടുകാർ.