ADVERTISEMENT

തലയോലപ്പറമ്പ് ∙ തുടർച്ചയായ 16–ാം തവണയും സമ്പൂർണ വിജയത്തോടെ നീർപ്പാറ ഹയർസെക്കൻഡറി ബധിര വിദ്യാലയം. 29 വിദ്യാർഥികളും വിജയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ ആരംഭിക്കുന്നതിനു മുൻപുതന്നെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് നൽകാനായതു വിജയത്തിലേക്കുള്ള നിർണായക ചുവടുവയ്പായി. ജനുവരി മുതൽ ഹോസ്റ്റലിൽ താമസിപ്പിച്ചു, റിവിഷൻ ക്ലാസുകളും മറ്റുമായി കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കി.

കുട്ടികളുടെ മാനസിക– ശാരീരിക ആരോഗ്യ സംരക്ഷണത്തിലും സ്കൂൾ അധികൃതർ ശ്രദ്ധിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് അഭിമാനാർഹമായ വിജയത്തിനു പിന്നിലെന്നു പ്രിൻസിപ്പൽ സിസ്റ്റർ റെന്നി പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com