കഞ്ചാവുമായി അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

Mail This Article
×
വണ്ടൂർ∙ 2 കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഗോപാൽ കുമാർ സഹ്നി (22), ശിവ കുമാർ സഹ്നി (32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫും വണ്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ദീപക് കുമാർ, നർകോട്ടിക് സെൽ എസ്ഐ ബിബിൻ, എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, പി.സലീം, എൻ.പി.സുനിൽ, കെ.അഭിലാഷ്, ആസിഫ് അലി, ആർ. രഞ്ജിത്ത്, കെ. ജസീർ, വി.പി.ബിജു, കെ. ഷിഫിൻ, ജിജു, ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary:
Cannabis seizure in Wandur leads to the arrest of two migrants. Two Bihar natives were apprehended by police with two kilograms of cannabis intended for sale.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.