ADVERTISEMENT

ന്യൂഡൽഹി∙ അക്ഷരവെളിച്ചം പകർന്ന് വികാസ്പുരി കേരള സ്കൂളിൽ മലയാള മനോരമ വായനക്കളരിക്കു തുടക്കമായി. സ്കൂളിലെ കുട്ടികൾക്കു മനോരമ പത്രം കൈമാറി ദ്വാരക സെക്ടർ-7ലെ രാഗ ആയുർവേദ ആൻഡ് ഫിസിയോതെറപ്പി പ്രൊപ്രൈറ്റർ ഡോ. ബി.കെ. തോമസ്, ഭാര്യ ജിജി ബിനോയ് എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജയന്തി ആർ. ചന്ദ്രൻ, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ (സെയിൽസ്) ജോണിക്കുട്ടി തോമസ്, സ്കൂൾ അധ്യാപകൻ വി.എസ്. പ്ലേറ്റോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭാഷാ പഠനത്തിനും മറ്റും വിദ്യാർഥികൾക്ക് പ്രചോദനം നൽകാൻ ലക്ഷ്യമിട്ടാണ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വായനക്കളരി നടപ്പാക്കുന്നത്. സ്കൂളിലെ വിദ്യാർഥികൾക്ക് മനോരമ പത്രം ഇനിയുള്ള ദിവസങ്ങളിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദ്വാരക സെക്ടർ -7, റാംഫൽ ചൗക്ക്, ഡോമിനോസ് പീത്‍സയ്ക്കു സമീപം, ഫസ്റ്റ് ഫ്ലോർ, എഫ്- 641ൽ കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാഗ ആയുർവേദ ആൻഡ് ഫിസിയോതെറപ്പി.

എല്ലാവിധ ആയുർവേദ, മർമ ചികിത്സയും ഇവിടെ ലഭ്യമാണ്. രാവിലെ 9 മുതൽ രാത്രി 8വരെയാണ് പ്രവർത്തന സമയം. അസ്ഥിവാതം, സന്ധിവാതം, വെരിക്കോസ് വെയ്ൻ, മുടി കൊഴിയൽ, താരൻ എന്നിവയ്ക്ക് പ്രത്യേക ചികിത്സകൾ ലഭ്യമാണ്. ആയുർവേദ നഴ്സിങ്, പഞ്ചകർമ, യോഗ എന്നിവയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും സ്ഥാപനം നടത്തുന്നുണ്ടെന്ന് പ്രൊപ്രൈറ്റർ അറിയിച്ചു. ഫോൺ: 011-43783349, 9540593349. ഇമെയിൽ: ragaayurveda@gmail.com.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com