ADVERTISEMENT

ഏനാത്ത് ∙ ഏഴംകുളം പഞ്ചായത്തിൽപെട്ട ഇളങ്ങമംഗലവും കൊല്ലം ജില്ലയിലെ കുളക്കടയും ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള തൂക്കു പാലത്തിന്റെ പുനർനിർമാണ നടപടികൾ പൂർത്തിയായി. ഇളങ്ങമംഗലത്തു നിന്നുള്ള വിദ്യാർഥികൾക്ക് സമീപത്തെ കുളക്കട ഹയർ സെക്കൻഡറി സ്കൂളിൽ എത്താനുള്ള എളുപ്പ വഴിയാണ് വർഷങ്ങളായി അടഞ്ഞു കിടക്കുന്നത്.

2012 ജൂൺ 12ന് സർക്കാർ സ്ഥാപനമായ കെൽ 89 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാലത്തിന് 2018 ൽ തകരാർ സംഭവിച്ചു. തുടർന്ന് പ്രളയം കാരണം കൂടുതൽ ബലക്ഷയത്തിലുമായി.അതിനു ശേഷം കാൽനട യാത്ര നിരോധിച്ചു. ഏഴംകുളം പഞ്ചായത്തംഗം തുണ്ടത്തിൽ വിനോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഇരു ജില്ലകളിലെയും കലക്ടർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് ഉത്തരവ് നൽകി.

എന്നാൽ പല കാരണങ്ങളാൽ പുനരുദ്ധാരണം നീണ്ടു പോയി. 2021 ജൂലൈ ഒന്നിന് മന്ത്രി കെ.എൻ.ബാലഗോപാൽ പാലം സന്ദർശിക്കുകയും തൂക്കുപാലം പുനർ നിർമിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം 54.28 ലക്ഷം രൂപ അനുവദിച്ചു.

ഇപ്പോൾ പാലത്തിന്റെ തകർന്ന സ്ലാബുകളും വേലിയും ഉൾപ്പെടെ പുതുക്കി സ്ഥാപിച്ചു.  ആറ്റു തീരത്തു കൂടി തൂക്കു പാലത്തിലേക്കെത്തുന്ന കാടു മൂടിക്കിടന്ന നടപ്പാത നവീകരിച്ച്  തറയോടു പാകി വേലിയും സ്ഥാപിച്ചു. തൂക്കു പാലം പുനസ്ഥാപിച്ചതോടെ ചുറ്റിക്കറക്കം അവസാനിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com