ADVERTISEMENT

കാടുകുറ്റി ∙ അടുത്തിടെ നവീകരിച്ച കൊരട്ടി-കാടുകുറ്റി റോഡിലെ കാതിക്കുടം ജംക്‌ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്നതായി പരാതി. വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടിക്കിടന്ന് സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുന്നതായി പ്രദേശവാസികൾ പറയുന്നു. കാക്കാട് ആശുപത്രിയിലേക്ക് എത്തുന്നവരടക്കമുള്ള കാൽനടയാത്രികരും വെള്ളക്കെട്ട് നിമിത്തം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

മേലൂർ നടുത്തുരുത്ത് പറുദീസ റോഡിലെ കുഴികൾ പ്രദേശവാസികൾ ചേർന്നു കോൺക്രീറ്റ് ചെയ്യുന്നു
മേലൂർ നടുത്തുരുത്ത് പറുദീസ റോഡിലെ കുഴികൾ പ്രദേശവാസികൾ ചേർന്നു കോൺക്രീറ്റ് ചെയ്യുന്നു

റോഡിനരികിലൂടെ നിർമിച്ച കാനയുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമായി പറയപ്പെടുന്നത്. റോഡിലെ വെള്ളം കാനയിലൂടെ കുരിയില പാടത്തേക്ക് എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി സ്വകാര്യ റോഡിലൂടെ കാന നിർമിക്കുവാൻ നിർമാണ സമയത്ത് കഴിഞ്ഞിരുന്നില്ല. ഇതോടെ വെള്ളം പാടത്തേക്ക് എത്തിക്കാനുള്ള മാർഗമില്ലാതായി. കാന നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ വൈകി.

നടുത്തുരുത്ത്- പറുദീസ റോഡ്: കുഴികൾ നാട്ടുകാർ അടച്ചു

മേലൂർ ∙ വർഷങ്ങളായി തകർന്നു കിടക്കുന്ന നടുത്തുരുത്ത് പറുദീസ റോഡിലെ കുഴികൾ ഒടുവിൽ നാട്ടുകാർ കോൺക്രീറ്റ് ചെയ്തു യാത്രാ യോഗ്യമാക്കി. 12 വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ റോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗത ക്ലേശം രൂക്ഷമായിട്ടും നവീകരിക്കാൻ നടപടി ഇല്ലാതായതോടെയാണ് പ്രദേശവാസികൾ ചേർന്ന് രൂപീകരിച്ച റോഡ് സംരക്ഷണ സമിതി കുഴികൾ താൽക്കാലികമായി അടച്ചത്. മുരിങ്ങൂരിൽ നിന്ന് മേലൂരിലേക്കുള്ള ലിങ്ക് റോഡായ ഇതിലൂടെ സ്കൂൾ ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

പ്രളയത്തിലും വെള്ളക്കെട്ടിലും മുങ്ങിക്കിടന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചുവെങ്കിലും അതു നഷ്ടപ്പെട്ടതായി ആക്ഷേപമുയർന്നിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥയ്ക്കു അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളും യാത്രക്കാരും സമരത്തിന് ഒരുങ്ങുകയാണെന്ന് റോഡ് സംരക്ഷണ സമിതി പ്രസിഡന്റ് ജോയ് മൽപ്പാൻ, സെക്രട്ടറി കെ.ജെ. പ്രിൻസ്, കൺവീനർ ഷിബു തണ്ടേപ്പിള്ളി എന്നിവർ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com