ADVERTISEMENT

ചാലക്കുടി ∙ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ആരംഭിച്ച കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിൽ നടത്തിയ ഡ്രൈവിങ് പരിശീലനത്തിൽ പങ്കെടുത്തു ഒരു വനിത ഉൾപ്പെടെ 10 പേർ ഹെവി വാഹന ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചു ലൈസൻസ് നേടി. കഴിഞ്ഞ നവംബറിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയാണു പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ചുള്ള അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണു കെഎസ്ആർടിസിയും സ്വീകരിക്കുന്നത്.

ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണു സ്‌കൂൾ പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കെഎസ്ആർടിസി ഡിപ്പോയിൽ തന്നെ സജ്ജമാക്കിയ ഗ്രൗണ്ടിൽ കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണു പരിശീലനം. കെഎസ്ആർടിസി ഡ്രൈവർമാർക്കു പരിശീലനം നൽകിയിരുന്നവരെയാണ് പരിശീലകരായി നിയോഗിച്ചത്. സ്ത്രീകൾക്കായി വനിതാ പരിശീലകരുമുണ്ടാകും. പ്രാക്ടിക്കൽ ക്ലാസുകൾക്കു പുറമെ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവു പകരുന്ന തിയറി ക്ലാസുകളുമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിങ് പരിശീലനമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. 9,000 രൂപയാണു ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു കുറഞ്ഞ നിരക്കും അനുവദിക്കും.‌ ലൈസൻസ് നേടിയവർക്കു റോഡ് പരിശീലനവും നടത്തുന്നു. ആദ്യ ബാച്ചിൽ 12 പേരാണുണ്ടായിരുന്നത്. അസുഖങ്ങൾ കാരണം പരിശീലനം പൂർണമായി നടത്തുന്നതിൽ തടസ്സമുണ്ടായ 2 പേർ ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ചില്ല. അടുത്ത ബാച്ച് വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 0480 2701638, 9847974847.

English Summary:

Chalakudy KSRTC heavy vehicle driving school successfully trained its first batch. The school offers affordable training with modern facilities, including a simulator and experienced instructors, and plans to begin a new batch soon.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com