ഡൽഹി എസ്പിഎയിൽ ആർക്കിടെക്ചർ പിജി
Mail This Article
സർവകലാശാലയ്ക്കു സമാന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (School of Planning & Architecture, 4, Block B, Indra Prastha Estate, New Delhi – 110 002; ഫോൺ: 011 2372 4383, admission@spa.ac.in / spadpgadmn2021@spa.ac.in, വെബ് : www.spa.ac.in) താഴെപ്പറയുന്ന ദ്വിവത്സര മാസ്‌റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് ഈ മാസം 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫീ 2500 രൂപ, എൻആർഐ 300 യൂഎസ് ഡോളർ.1. ആർക്കിടെക്‌ചറൽ കൺസർവേഷൻ, 2. അർബൻ ഡിസൈൻ, 3. ലാൻഡ്സ്‌കേപ് ആർക്കിടെക്‌ചർ, 4. ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, 5. ഇൻഡസ്‌ട്രിയൽ ഡിസൈൻ, 6. എൻവയൺമെന്റൽ പ്ലാനിങ്, 7. ഹൗസിങ്, 8. റീജനൽ പ്ലാനിങ്, 9. ട്രാൻസ്‌പോർട്ട് പ്ലാനിങ്, 10. അർബൻ പ്ലാനിങ് ആർക്കിടെക്‌ചർ, പ്ലാനിങ്, സിവിൽ / ആർക്കിടെക്‌ചറൽ / എൻവയൺമെന്റൽ / മുനിസിപ്പൽ / ബിൽഡിങ് എൻജിനീയറിങ്, ബിൽഡിങ് സയൻസ്, ഡിസൈൻ, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിലെ ബാച‌്‌ലർ ബിരുദം; ജ്യോഗ്രഫി / സോഷ്യോളജി / ഇക്കണോമിക്‌സ് / സ്റ്റാറ്റിസ്റ്റിക്സ് / ഓപ്പറേഷൻസ് റിസർച് / എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലെ മാസ്റ്റർ ബിരുദം; കൺസ്‌ട്രക്‌ഷൻ ടെക്‌നോളജിയിലെ 5വർഷ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 55% മാർക്ക് വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 50% മതി. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
English Summary: School of Planning and Architecture Admission