ADVERTISEMENT

ആഴക്കടലിൽ ഒളിഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിറം മാറുന്ന കണവയുടെ ദൃശ്യമാണിത്. വെള്ളത്തിലിടുമ്പോൾ ഇരുണ്ട പച്ച നിറവും പുറത്തെടുക്കുമ്പോൾ സുതാര്യമായ ഗ്ലാസ് പോലെ ശരീരമുള്ള കണവയാണിത്. 7 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പല തവണ കണവയെ വെള്ളത്തിനു പുറത്തേക്കെടുക്കുകയും വെള്ളത്തിലേക്കിടുകയും ചെയ്യുന്നുണ്ട്. 

ഓരോ പ്രാവശ്യവും വെള്ളത്തിലിടുമ്പോൾ കണവ ഇരുണ്ട പച്ചനിറമാകുകയും വെള്ളത്തിനു പുറത്തെടുക്കുമ്പോൾ സുതാര്യമായ ഗ്ലാസ്സ് പോലെ ശരീരം മാറുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനാവാം കണവയുടെ ഈ നിറംമാറ്റമെന്നാണ് നിഗമനം. സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇതുവരെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Amazing video shows squid changing colour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com