ADVERTISEMENT

മെഴ്സിഡീസ് ബെൻസിന്റെ എസ്‌യുവി നിരയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎൽഎസ് സ്വന്തമാക്കി നിർമാതാവ് പിഎം ശശിധരൻ. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാവായ പിഎം ശശിധരൻ മെഴ്സിഡീസിന്റെ കോഴിക്കോട് വിതരണക്കാരായ ബ്രിഡ്ജ് വേ മോട്ടോഴ്സിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്.

benz-gls-1

‌മെഴ്സിഡീസ് ബെൻസിന്റെ 6–സീറ്റർ എസ്‌യുവി ജിഎൽഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട്. രണ്ടിനും ഷോറൂം വില 99.9 ലക്ഷം രൂപ. നേരത്തേയുള്ള മോഡലിനെക്കാൾ വലുപ്പമുള്ള വാഹനത്തിൽ ഒട്ടേറെ സൗകര്യങ്ങളും കണക്ടിവിറ്റി അടക്കമുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

അഞ്ചു മീറ്ററിലേറെ നീളമുള്ള 2020 ജിഎൽഎസിന് മൂന്നു ലീറ്റർ പെട്രോൾ, ‍ഡീസൽ എൻജിനാണ് കരുത്തേകുന്നത്. 367 പി എസ് വരെ കരുത്തും 500 എൻ എമ്മോളം ടോർക്കും പെട്രോൾ എൻജിൻ സൃഷ്ടിക്കുമ്പോൾ 330 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഡീസൽ എൻജിൻ നൽകും. മെഴ്സിഡീസിന്റെ ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന ജിഎൽഎസിൽ ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.‌

English Summary: Producer P M Sasidharan Bought Benz GLS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com