ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മെഴ്‍സി‍‍ഡീസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎൽസി 43 കൂപെ. റേസ് ട്രാക്കില്‍ പിറന്നുവീണതുകൊണ്ടുതന്നെ ഏതു പ്രതിസന്ധിയിലും പതറാതെ മുന്നോട്ട് പോകുന്നവര്‍ക്കുവേണ്ടി നിര്‍മിച്ചിട്ടുള്ളതാണ് മെഴ്‌സിഡീസ് എഎംജി ജിഎല്‍സി 43 കൂപെ. ആഢംബരവും പ്രകടനമികവും ഒരുപോലെ ഒത്തുചേര്‍ന്നിട്ടുള്ള വാഹനമാണ് മെഴ്‌സിഡീസ് ബെൻസിന്റെ ഈ എസ്‌യുവി. 

ആളൊഴിഞ്ഞ ദേശീയപാതയോ കുത്തനെയുള്ള കയറ്റങ്ങളോ കുണ്ടും കുഴിയും നിറഞ്ഞ റോഡോ... മുന്നിലുള്ള ഏതു പ്രതിസന്ധിയേയും അനായാസം മറികടക്കാന്‍ കഴിയും മെഴ്‌സിഡസ് എഎംജി ജിഎല്‍സി 43 കൂപെക്ക്. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന ആദ്യ എഎംജി വാഹനമെന്ന പേരും ജിഎല്‍സി 43 കൂപെക്ക് സ്വന്തം. മാത്രമല്ല എഎംജി ഇന്ത്യയില്‍ അവതരിച്ചിട്ട് പത്ത് വര്‍ഷം രേഖപ്പെടുത്തുന്ന കാലയളവിലാണ് ഈ വാഹനം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 

benz-amg-glc-43-1

3.0 ലിറ്റര്‍ വി6 ബൈ ടര്‍ബോ എൻജിനാണ് എഎംജി ജിഎല്‍സി 43 കൂപെയുടെ കരുത്ത്. 390 എച്ച്പി കരുത്തുള്ള ഈ എൻജിന്റെ പരമാവധി ടോര്‍ക്ക് 520ആണ്. വെറും 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കും ഈ എസ്‌യുവി. 9 സ്പീഡ് ടിസിടി ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. സ്ലിപ്പറി, കംഫർട്ട്, സ്പോർട്സ്, സ്പോർട്സ് പ്ലസ്‌ എന്നിങ്ങനെ 5 ഡ്രൈവ് മോഡുകളുണ്ട് വാഹനത്തിന്. കൂടാതെ ദൂരയാത്രകൾ കൂടുതൽ മികച്ചതാക്കുന്നതിന് എഎംജി റൈഡ് കൺട്രോള്‍ പ്ലസ് സസ്പെൻഷൻ സിസ്റ്റവും നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ഡാംപിങ് സിസ്റ്റം ഓരോ സാഹചര്യങ്ങളുടെ ആവശ്യം പരിഗണിച്ച് ഓരോ വീലിലേക്കുമുള്ള ഡാംപിങ് ക്രമീകരിക്കുന്നു.

benz-amg-glc-43-2

MBUX എന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന വെര്‍ചുല്‍ അസിസ്റ്റന്റും ജിഎല്‍സി 43 കൂപ്പെയിലുണ്ട്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും മെഴ്‌സിഡീസ് മി കണക്ട് ആപ്പും യാത്രയുടെ ആസ്വാദനം വര്‍ധിപ്പിക്കും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാര്‍ ആവശ്യമെങ്കില്‍ നിര്‍ത്താനും നാവിഗേഷനും സാധിക്കും. ഒപ്പം അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കാനും മി കണക്ട് നിങ്ങളെ സഹായിക്കും. യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഏഴ് എയര്‍ ബാഗുകളും അക്ടീവ് ബ്രേക് അസിസ്റ്റും ഓട്ടമാറ്റിക്ക് എയർബാഗ് ഡീ ആക്ടിവേഷനും പ്രീ സെയ്ഫ് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.  

benz-amg-glc-43-5

76.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. രണ്ടു വര്‍ഷത്തെ കിലോമീറ്റര്‍ പരിധിയില്ലാത്ത സര്‍വീസ് സേവനങ്ങള്‍ 85,000 രൂപ മുതല്‍ ലഭ്യവുമാണ്. വ്യത്യസ്ത ഡ്രൈവിംങ് അനുഭവത്തിന് ഇന്ന് തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കൂ. വാഹനം ബുക്ക് ചെയ്യുന്നതിന് മെഴിസിഡീസ് ബെൻസിന്റെ ഷോറൂമുകള്‍ കൂടാതെ മെഴ്സി‍ഡീസ് ബെൻസ് ഓൺലൈൻ സ്റ്റോറിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച ഓഫറുകളും വ്യത്യസ്ത പേയ്മെന്റ് ഓപ്ഷനുകളുമെല്ലാം ആ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക

English Summary: Know More About Mercedes Benz AMG GLC 43

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com