ടിഎക്‌സ്9 ഷോറൂം പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു

Mail This Article
രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് താരമാകാനൊരുങ്ങുന്ന ടിഎക്‌സ്9ന്റെ ഷോറൂം ഇന്നു മുതൽ പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. ടിഎക്‌സ്9ന്റെ ഡീലർമാരായ തൂബ മോട്ടോഴ്‌സ് വഴി പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് വൈകുന്നേരം 4.30ന് നിർവഹിക്കും.


കസ്റ്റമർ ഫ്രണ്ട്‌ലിയും ഈസി ഡെലിവറി സിസ്റ്റവും മുൻ നിർത്തി പ്രവർത്തനമാരംഭിക്കുന്ന ടിഎക്‌സ്9ന്റെ ഏറ്റവും വലിയ ഷോറൂമുകളിൽ ഒന്നാണ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഷോറൂമുകളിൽ നിന്ന് വാഹനം ബുക്ക് ചെയ്യുന്നവർക്കായി പ്രാരംഭ ഓഫറുകളും ടിഎക്‌സ്9 ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹനത്തിനു വേണ്ട സർവീസുകൾ വേഗതയോടും വിശ്വാസ്യതയോടും കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച ടെക്‌നിക്കൽ കെയർ ടീമും ഷോറൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്നതാണ്. ഈ സേവനം പെരുമ്പാവൂരിന് പുറമേയുള്ള ടിഎക്‌സ്9 ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
ഇതിനു പുറമേ ഷോറൂമിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ടിഎക്‌സ്9 ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാൻ നിരവധി ഫിനാൻസ് സ്‌കൂമുകളും ക്രെഡിറ്റ്/ ഡെബിറ്റ്/ ഇഎംഐ കാർഡ് സൗകര്യവും വാഹനത്തിന്റെ പ്രൊട്ടക്ഷൻ പ്ലാനുകളും പെരുമ്പാവൂരിലെ തൂബ മോട്ടോഴ്‌സിലൂടെ ലഭ്യമാകും. ഇതിനൊപ്പം വാഹനം സ്വന്തമാക്കുന്ന ഓരോ ഉപഭോക്താക്കൾക്കും പർച്ചീസിംഗ് ഓഫറുകളും ഷോറൂം വഴി ലഭ്യമാണ്.
നൂതന ഷോപ്പിംഗ് എക്‌സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി ടിഎക്‌സ്9 നിങ്ങളിലേക്ക് എത്തുകയാണ്.
English Summary: TX9 Showroom Start Operations In Perumbavoor