14 ഇഞ്ച് സ്ക്രീൻ, എഡിഎഎസ് ഫീച്ചറുകൾ; പുതിയ ഹൈടെക് ഹെക്ടർ ഉടൻ
Mail This Article
എംജിയുടെ എസ്‍യുവി ഹെക്ടറിന്റെ പുതിയ വകഭേദം ഉടൻ. ഈ വർഷം തന്നെ മുഖം മിനുക്കിയെത്തുന്ന ഹെക്ടറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എംജി മോട്ടർ ഇന്ത്യ. 14 ഇഞ്ച് പോർട്ടറേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ. കൂടൂതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റീരിയറിലെ മാറ്റങ്ങളുമുണ്ടാകും.
മാറ്റങ്ങൾ വരുത്തിയ ഗ്രില്ലും മുൻഭാഗവുമായിരിക്കും കാറിന്. എംജി ഹെക്ടറിലൂടെ അരങ്ങേറിയ എഡിഎഎസായിരിക്കും (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) എസ്‍യുവിയുടെ പ്രധാന മാറ്റം. ഹെക്ടറിന്റെ ഉയർന്ന വകഭേദത്തിലായിരിക്കും എഡിഎഎസ് ഫീച്ചറുകള്‍ എത്തുക.
എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 170 പിഎസ് കരുത്തുള്ള 2 ലീറ്റർ ഡീസൽ എൻജിനും 143 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും 143 പിഎസ് തന്നെ കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുക.
English Summary: 2022 MG Hector Teased; to get 14-inch Touchscreen