ADVERTISEMENT

ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. നെക്സോൺ, ടിഗോർ എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായാണ് ടിയാഗോ ഇവി എത്തുക. 2018 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ടിഗോർ ഇവിക്കൊപ്പം ടിയാഗോയേയും പ്രദർശിപ്പിച്ചിരുന്നു. 

 

ടാറ്റ മോട്ടോഴ്സ് വിവിധ വിഭാഗങ്ങളിലായി 10 ഇലക്ട്രിക് വാഹനങ്ങൾ ഉടൻ വിപണിയിലെത്തിക്കും അതിൽ ആദ്യത്തേത് ആയിരിക്കും ടിയാഗോ ഇവി.  ബാറ്ററി പാക്കും റേഞ്ച് വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും ടിഗോർ ഇവിയിൽ ഉപയോഗിക്കുന്നത് തന്നെയായിരിക്കും ടിയാഗോ ഇലക്ട്രിക്കിലും. 16.5 കിലോവാട്ട് (165 കിലോമീറ്റർ), 21.5 കിലോവാട്ട് (213 കിലോമീറ്റർ), 26 കിലോവാട്ട് (306 കിലോമീറ്റർ) എന്നിങ്ങനെ മൂന്നു ബാറ്ററി പാക്കുകളിലാണ് ടിഗോർ ഇവി എത്തുന്നത്. 

 

അതിൽ 306 കിലോമീറ്റർ റേഞ്ചുള്ള ബാറ്ററി പാക്ക് ടിഗോറിന് ലഭിക്കും എന്നാണ് കരുതുന്നത്. ടിഗോറിന് താഴെ വില വരുന്ന വാഹനം ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

 

English Summary: Tata  Tiago EV Announced On World EV Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com