ADVERTISEMENT

ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍റർ കൊച്ചിയിൽ ആരംഭിച്ചു. കളമശേരിയിലെ നിപ്പോൾ ടവേഴ്സിലാണ് ലെക്സസ് ഇന്ത്യ ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ചെന്നൈ എന്നിവയ്ക്കേ ശേഷം ലെക്സസ് ആരംഭിക്കുന്ന ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍ററാണ് കൊച്ചിയിലേത്.  കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ  ഏറ്റവും വലുതുമായ ലക്സസ് ഷോറൂമാണ് ഇത്. എക്സ്പീരിയന്‍സ് സെന്‍ററുകൾ കൂടാതെ ഗുരുഗ്രാമിലും കോയമ്പത്തൂരിലും ലെക്സസ് ബ്രാന്‍ഡ് സ്പേസുകളായ മെരാകിയുമുണ്ട്.

 

അതിഥികളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും അവര്‍ക്ക് അതിശയകരമായ ലെക്സസ് അനുഭവം നല്‍കുന്നതിനുമായി 'അതിഥി ദേവോ ഭവ' എന്ന ഇന്ത്യന്‍ പൈതൃക ചിന്തയും അതിവിശിഷ്ടമായ ആതിഥ്യമര്യാദ എന്നര്‍ത്ഥം വരുന്ന 'ഒമോതനാഷി' എന്ന ജാപ്പനീസ് തത്ത്വചിന്തയും ഒരുമിച്ച് കൊണ്ടുവരാനാണ് ലെക്സസ് ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍ററുള്‍ ലക്ഷ്യമിടുന്നത്.

Writeup Final

 

കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലെക്സസ് ഫ്ളാഗ്ഷിപ്പ് ഫെസിലിറ്റിയുടെ ബാഹ്യരൂപം 'ബോട്ട്' എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു നിർമിച്ചതാണ്. ജിഇസിയുടെ രൂപകല്‍പനയും കൂടാതെ അതിന്‍റെ മധ്യ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന 'കഫേ' എന്ന നൂതന ആശയവും കേരളത്തിലെ തീരപ്രദേശങ്ങള്‍, കായലുകള്‍, ബോട്ട് നിര്‍മ്മാണ പാരമ്പര്യം പ്രത്യേകിച്ച് കെട്ടുവള്ളം (ഹൗസ് ബോട്ട്) എന്നിവയില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കഫേ കൂടാതെ അതിനോട് ചേര്‍ന്നുള്ള മീറ്റിംഗ് റൂം, എല്ലാവിധ സജ്ജീകരണങ്ങളുള്ള ഡിസ്കഷന്‍ ഏരിയ, സ്പിന്‍ഡില്‍ ഡിസൈന്‍ പശ്ചാത്തലമുള്ള റിസപ്ഷന്‍ ഏരിയ, കാര്‍ ഡിസ്പ്ലേ ഏരിയ എന്നിങ്ങനെ നിരവധി വൈവിധ്യങ്ങള്‍ ലെക്സസ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നു.

 

'കേരളത്തിലെ ആദ്യത്തെ ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുന്നതിലൂടെ കൊച്ചിയില്‍ ഞങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ദക്ഷിണേന്ത്യയിലെ പ്രബലമായ വാണിജ്യ കേന്ദ്രമാണ് കൊച്ചി. ഈ ഓപ്പണിങ് തെക്കന്‍ പ്രദേശങ്ങളില്‍ ലെക്സസ് ഇന്ത്യയുടെ കാലുറപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്നാണ് ഉദ്ഘാടന വേളയില്‍ ലെക്സസ് ഇന്ത്യ പ്രസിഡന്‍റ് ശ്രീ നവീന്‍ സോണി പറഞ്ഞത്.

 

‍'ഞങ്ങളുടെ അതിഥികളുമായി ദൃഢമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. കൊച്ചിയിലെ ഗസ്റ്റ് എക്സ്പീരിയന്‍സ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു ഫെസിലിറ്റി സ്ഥാപിക്കുന്നതോടെ ആഡംബരത്തിന്‍റെയും അതുല്യതയുടെയും അവിശ്വസനീയമായ അനുഭവങ്ങളുടെയും യാത്രയിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ കഴിയും. ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ എല്ലാ വാഹനങ്ങളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. 'ലെക്സസ് കൊച്ചി ജിഇസി ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍ ഉദ്ഘാടന വേളയില്‍ അഭിപ്രായപ്പെട്ടു.

 

English Summary: Lexus Guest Experience Center In Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com