ADVERTISEMENT

ഹ്യുണ്ടേയ് ഇന്ത്യ 1744 വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നു. ഇലക്ട്രിക് എസ് യു വി ആയ അയണിക് 5 ന്റെ ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. തകരാര്‍ കണ്ടെത്തുന്ന പക്ഷം സൗജന്യമായി പരിഹരിച്ചു നല്‍കും. 2022 ജൂലൈ 21 മുതല്‍ 2024 ഏപ്രില്‍ 30 വരെ വിറ്റഴിക്കപ്പെട്ടിട്ടുളള  വാഹനങ്ങളിലാണ് കമ്പനി ഈ ചെറുതകരാര്‍ സംശയിക്കുന്നത്. 12V ബാറ്ററി ഡിസ്ചാര്‍ജ് ചെയ്‌തേക്കാവുന്ന ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ടതാണിത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എ സി, ലൈറ്റ് ആന്‍ഡ് സീറ്റ് വെന്റിലേഷന്‍ ഇവയെല്ലാം തന്നെയും പ്രവര്‍ത്തിക്കുന്നത് ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ടാണ്. സ്വാഭാവികമായും ഇവയുടെയെല്ലാം പ്രവര്‍ത്തനത്തെയിതു ബാധിക്കാനിടയുണ്ട്. 

മേല്‍പറഞ്ഞ തീയതികള്‍ക്കിടയില്‍ സ്വന്തമാക്കിയ വാഹനമാണെങ്കില്‍ അതുമായി ഏറ്റവുമടുത്തുള്ള ഹ്യുണ്ടേയുടെ ഡീലര്‍ഷിപ്പില്‍ എത്താവുന്നതാണ്. തകരാറ് കണ്ടെത്തിയാല്‍ സൗജന്യമായി തന്നെ കമ്പനിയതു പരിഹരിച്ചു നല്‍കും. 

അയണിക് 5, കോന ഇലക്ട്രിക് എന്നിങ്ങനെ രണ്ടു ഇലക്ട്രിക് കാറുകളാണ് ഹ്യുണ്ടേയ്  ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.  45.95 ലക്ഷം രൂപയാണ് അയണിക് 5 നു എക്‌സ് ഷോറൂം  വില. 72.6 kWh ബാറ്ററി കരുത്ത് പകരുന്ന അയണിക് 5 നു ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ റേഞ്ചാണ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com