ജർമൻ അതിർത്തികളിലെ നിയന്ത്രണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി

Mail This Article
ബര്‍ലിന്‍ ∙ ജർമനിയുടെ അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം 6 മാസത്തേക്ക് കൂടി നീട്ടി. മാർച്ച് പകുതി വരെ പ്രഖ്യാപിച്ച നിയന്ത്രണ കാലാവധിക്ക് ശേഷം വീണ്ടും 6 മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്.
ജര്‍മനി യുടെ എല്ലാ അതിര്‍ത്തികളിലും നിയന്ത്രണം നീട്ടിയതായി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ചു. എല്ലാ ജര്‍മന്‍ അതിര്‍ത്തികളിലും താല്‍ക്കാലിക നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിടുകയും യൂറോപ്യന്‍ കമ്മീഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റം പ്രധാന വിഷയമായ സാഹചര്യത്തിലാണ് ഫെബ്രുവരി 23 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷോള്‍സ് ഇക്കാര്യം അറിയിച്ചത്.
കുടിയേറ്റക്കാരില്‍ നിന്നും അഭയാര്‍ഥികളില്‍ നിന്നും അടുത്തിടെ നടന്ന മാരകമായ ആക്രമണങ്ങള്‍ക്ക് ശേഷം ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) ഈ വിഷയത്തില്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്.