ഫിൻലാൻഡിൽ മലയാളി കൂട്ടായ്മ വനിതാ ദിനം ആഘോഷിച്ചു

Mail This Article
ഹെൽസങ്കി∙ ഫിൻലാൻഡിൽ മലയാളി കൂട്ടായ്മ വനിതാ ദിനം ആഘോഷിച്ചു. കേരള സർക്കാരിന്റെ നോർക്ക വനിതാ സെല്ലിന്റെ സഹകരണത്തോടുകൂടിയായിരുന്നു മാർച്ച് 8ന് എസ്പൂവിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വനിതകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. നോർഡിക് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളിൽ വനിതകൾ നേരിടുന്ന വെല്ലുവിളികളും ചർച്ചാ വിഷയമായി.

നോർക്ക സെക്രട്ടറി ഡോ. വാസുകിയുടെ വനിതാ ദിന സന്ദേശം പ്രചോദനമേകുന്നതായിരുന്നു. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം എന്നീ വിഷയങ്ങളിൽ ഫിൻലാൻഡിലെ നിയമ സംരക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വനിതകളിലേക്ക് എത്തിക്കാൻ ഷമ റോഷൻ പ്രത്യേക അവതരണം നടത്തി. രശ്മി ആനന്ദിന്റെ സംഗീതവും പരിപാടികൾക്ക് മിഴിവേകി. ലോക കേരള സഭ ഫിൻലാൻഡ് അംഗങ്ങളായ നവമിയും ദേവി പൂമരവും പരിപാടികൾക്ക് നേതൃത്വം നൽകി.