പ്രവാസി മലയാളി ബ്രിട്ടനിൽ അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശി

Mail This Article
ലണ്ടൻ ∙ യുകെ കെസിഎ കെറ്ററിങ് യൂണിറ്റ് അംഗമായ കോട്ടയം കൈപ്പുഴ സ്വദേശി ഷൈജു ഫിലിപ്പ് ബ്രിട്ടനിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കൈപ്പുഴ പവ്വത്തിൽ പരേതനായ ഫിലിപ്പിന്റെ മകനാണ്. കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ഇടവകാംഗമാണ്. ഭാര്യ ലിൻസി, കെറ്ററിങ് എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സാണ്. രണ്ടു മക്കളുണ്ട്.
ബ്രിട്ടനിൽ എത്തുന്നതിനു മുൻപ് ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥാനായിരുന്നു ഷൈജു. മുൻപും ഹൃദയസംബന്ധമായ അസുഖം അലട്ടിയിരുന്ന ഷൈജു ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെയും കെറ്ററിങ്ങിലെയും നോർത്താംപ്റ്റണിലെയും മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു.