‘ഡീപ് ഡൈവി’ൽ ഇന്നുമുതൽ നീന്താനിറങ്ങാം

Mail This Article
ദുബായ് ∙ ലോകത്തെ ഏറ്റവും ആഴമുള്ള ഡൈവിങ് കുളത്തിൽ പൊതുജനങ്ങൾക്ക് ഇന്നു മുതൽ പ്രവേശനം. 1.4 കോടി ലീറ്റർ വെള്ളമുള്ള, നാദ് അൽ ഷെബയിലെ 'ഡീപ് ഡൈവ് ദുബായ്ക്ക്' 60.02 മീറ്റർ ആഴമുണ്ട്. വലുപ്പത്തിൽ 6 ഒളിംപിക് നീന്തൽക്കുളങ്ങൾക്ക് തുല്യം.
നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇൻഡോർ ഗെയിമുകളും കുളിമുറികളും ഇതോടനുബന്ധിച്ചുണ്ട്. ഡൈവിങ് ഉപകരണങ്ങൾക്കടക്കം ഒരാൾക്ക് 400 ദിർഹമാണു നിരക്ക്. ടിക്കറ്റുകൾ ഒാൺലൈനിൽ വാങ്ങാം.
സൈറ്റ്: deepdivedubai.com. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്കു 12 മുതൽ രാത്രി 8 വരെ 10 വയസ്സു മുതലുള്ളവർക്കാണു പ്രവേശനം. ഡിസ്കവർ, ഡൈവ്, ഡെവലപ് എന്നീ വിഭാഗങ്ങളിൽ പരിശീലന പരിപാടികളുമുണ്ട്.ഒാരോന്നിനും നിശ്ചിത ഫീസ് നൽകണം.
English Summary: World's deepest diving swimming pool now open to public.