ആരതി നായർ എഴുതിയ 'നാരീമരങ്ങൾ' പ്രകാശനം ചെയ്തു
Mail This Article
ഷാർജ ∙ ആരതി നായർ എഴുതിയ കഥാസമാഹാരം 'നാരീമരങ്ങൾ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു . തിരക്കഥാകൃത്തും സംവിധായകനും ആയ റോബിൻ തിരുമല പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ റജി വി ഗ്രീൻലാൻഡ് പുസ്തകം ഏറ്റു വാങ്ങി. ഹരിഹരൻ പിള്ള, ബിജു ജോസഫ്, സുനിൽ ടി. രാജു, ബിന്ദു രാജേഷ്, ഹരിദാസ് പാച്ചേനി, ആരതി നായർ എന്നിവർ പ്രസംഗിച്ചു.
പോൾ സെബാസ്റ്റ്യന്റെ 'പുഴവന്ന് വിളിച്ചപ്പോൾ' പ്രകാശനം ചെയ്തു
ഷാർജ ∙ 2018 ലെ പ്രളയത്തെ മുഖ്യ പ്രമേയമാക്കി പോൾ സെബാസ്റ്റ്യൻ എഴുതിയ നോവൽ 'പുഴ വന്നു വിളിച്ചപ്പോൾ' എഴുത്തുകാരി ഇന്ദു മേനോൻ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ നാസർ ബേപ്പൂരിന് നൽകി ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
സലീം അയ്യനത്ത് പുസ്തക പരിചയം നടത്തി. ബഷീർ തിക്കോടി, രഘുനന്ദൻ , ഷാജി ഹനീഫ്, സാദിഖ് കാവിൽ, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. അവതരണവും ഏകോപനവും ശീതൾ ചന്ദ്രനായിരുന്നു. പോൾ സെബാസ്റ്റ്യൻ നോവൽ എഴുതാനുണ്ടായ സാഹചര്യത്തെയും അതിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.