ADVERTISEMENT

ദോഹ ∙ ശൈത്യകാലത്ത് മാത്രമായിരുന്ന ക്യാംപിങ് കാഴ്ചകൾ ഇനി വേനൽക്കാലത്തും കാണാം. വേനലിൽ ആഴ്ചയിൽ അവസാന 3 ദിവസങ്ങളിൽ താൽക്കാലിക ക്യാംപിങ്ങിന് അനുമതി.

പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് താൽക്കാലിക അനുമതി നൽകിയത്. 

പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം എന്ന തരത്തിലാണ് ആഴ്ചകളിലെ അവസാനത്തെ 3 ദിവസങ്ങളിൽ ക്യാംപിങ് അനുവദിച്ചിരിക്കുന്നത്. ഖത്തർ ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.   

വേനൽക്കാല ക്യാംപിങ്ങിനും കൃത്യമായ വ്യവസ്ഥകളും ചട്ടങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. സൈറ്റുകളിൽ ശുചിത്വം ഉറപ്പാക്കണം. പരിസ്ഥിതിക്ക് ഹാനികരമായ പെരുമാറ്റങ്ങൾ പാടില്ല. മലിനീകരണവും ഒഴിവാക്കണം. 

കടലിൽ നിന്ന് നിശ്ചിത അകലത്തിലാകണം കാരവനുകൾ പാർക്ക് ചെയ്യാൻ. നിർദ്ദിഷ്ട സമയം കഴിഞ്ഞും ക്യാംപിങ് തുടരുന്നത് ലംഘനമാണ്. നിയമലംഘനം കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ കർശന പരിശോധനകളുണ്ടാകും. 

എല്ലാ വർഷവും ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ആരംഭിക്കുന്ന ശൈത്യകാല ക്യാംപിങ് ഏപ്രിൽ-മേയ് മാസങ്ങളിലാണ് സമാപിക്കുന്നത്. 

English Summary: Ministry to allow temporary summer camping during last 3 days of every week.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com