ADVERTISEMENT

ദോഹ∙ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഇന്നലെ മഴ കനത്തു. വാരാന്ത്യത്തിലും കാറ്റും മഴയും തുടരും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്തത്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയും കാറ്റും കനത്തു. മഴയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചു. ഈ വാരാന്ത്യത്തിൽ കാറ്റും മഴയും കനക്കും. 

ഇന്നും നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴയും കനത്ത കാറ്റും ഉണ്ടാകും. ഓഫ്‌ഷോറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 5-15  നോട്ടിക്കൽ മൈലും മഴയുള്ളപ്പോൾ 30 നോട്ടിക്കൽ മൈലും ആയിരിക്കും. വാരാന്ത്യത്തിൽ പകൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

English Summary:

Qatar: Rain accompanied by thunder and strong wind predicted for weekend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com