ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അജ്‌മാൻ ∙ ജനങ്ങൾക്ക് ആരോഗ്യവും ആനന്ദവും ഉണ്ടെങ്കിൽ ക്രമസമാധാനം താനേ വരുമെന്നതാണ് അജ്മാൻ പൊലീസിന്റെ നയം. അതിനുവേണ്ടി ലോക നിലവാരമുള്ള സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ് തുറന്നിരിക്കുകയാണ് പൊലീസ്. ഇവിടെ ആർക്കും കടന്നു വരാം, കായിക പരിശീലനം നേടാം, വിവിധ ഗെയിമുകൾ കളിക്കാം, നല്ല ഭക്ഷണം കഴിക്കാം, ഒറ്റയ്ക്കും കൂട്ടമായും ആനന്ദിക്കാം, മടങ്ങിപ്പോകാം. ഷൂട്ടിങ് റേഞ്ച് മുതൽ സ്വിമ്മിങ് പൂൾ വരെ, മൾട്ടി ജിംനേഷ്യം മുതൽ ബോളിങ് ലെയ്ൻവരെ, ഫുട്ബോൾ ഗ്രൗണ്ട് മുതൽ കല്യാണ പന്തൽ വരെ എല്ലാം ഇവിടെ സുസജ്ജം. വമ്പൻ മജ്‌ലിസും സ്മാർട് റസ്റ്ററന്റും, ഒരു രാജ്യാന്തര വിമാനത്താവളത്തിന്റെ പകിട്ടും പ്രൗഡിയുമുണ്ട് ഈ സ്പോർട്സ് ആൻഡ് ഷൂട്ടിങ് ക്ലബ്ബിന്. 

പണമോ തുച്ഛം; ഗുണമോ മെച്ചം
ക്ലബ്ബിലെ അംഗത്വത്തിന് ലക്ഷങ്ങളുടെ ചെലവൊന്നുമില്ല. ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന നിരക്കാണ് ഈടാക്കുന്നത്. പണമുണ്ടാക്കുകയല്ല, ജനങ്ങളുടെ ആരോഗ്യവും സ്വസ്ഥതയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് പൊലീസ് ഉപമേധാവി കേണൽ ഗൈത്ത് അൽ കഅബിയും ബ്രിഗേഡിയർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയും പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ മേൽനോട്ടത്തിലാണ് ഫുട്ബോൾ ഗ്രൗണ്ട് നിർമിച്ചിരിക്കുന്നത്. ഇവിടെ 4 മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സിറ്റിയുടെ മേൽനോട്ടത്തിൽ ഫുട്ബോൾ പരിശീലിക്കാം. ദിവസ, മാസ, വാർഷിക നിരക്കിൽ ക്ലബിലെ അംഗത്വം എടുക്കാം.

ajman-police-sports-club2

നിരക്കുകൾ: 
ഫുട്ബോൾ – 4 ക്ലാസിന് 120 ദിർഹം, 6 ക്ലാസിന് 200 ദിർഹം, 8 ക്ലാസിന് 250 ദിർഹം, 12 ക്ലാസിന് 350 ദിർഹം, 16 ക്ലാസിന് 500 ദിർഹം. 
ഫുട്ബോൾ സിന്തറ്റിക് പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് 400 ദിർഹം. പുൽമൈതാനം 1 മണിക്കൂർ നേരത്തേക്ക് 600 ദിർഹം. 
ജിം – ഒരു ദിവസം 30 ദിർഹം. ഒരു മാസം 200 ദിർഹം, 3 മാസം 500 ദിർഹം, 6 മാസം 900, ഒരു വർഷം 1600. ഒരു മാസം പഴ്സനൽ ട്രെയിനർ ഉൾപ്പടെ വേണമെങ്കിൽ 600 ദിർഹം.  
സ്പോർട്സ് ഹാൾ ഒരു മണിക്കൂർ നേരത്തേക്ക് പൂർണമായും ബുക്ക് ചെയ്യാൻ 500 ദിർഹം. 
നീന്തൽ പരിശീലനം (ഗ്രൂപ്പ്) 4 ക്ലാസ് – 200, 6 ക്ലാസ് 250, 8 ക്ലാസ് 300, 12 ക്ലാസ് 400, 16 ക്ലാസ് 550. 
നീന്തൽ പരിശീലനം (സിംഗിൾ) 1 ക്ലാസ് – 100, 10 ക്ലാസ് 800. 
പരിശീലകൻ ഇല്ലെങ്കിൽ 1 സെഷൻ – 50 ദിർഹം, ഒരു മാസത്തേക്ക് 800 ദിർഹം. 
ഷൂട്ടിങ് – 9എംഎം പിസ്റ്റളിൽ 25 ഷോട്ടിന് 170 ദിർഹം. 25 ഷോട്ട് അധികമായി വേണമെങ്കിൽ 150 ദിർഹം കൂടി നൽകണം. 
22എംഎം പിസ്റ്റൾ അല്ലെങ്കിൽ റൈഫിൾ 25 ഷോട്ട് – 160 ദിർഹം, 25 അധിക ഷോട്ടിന് 140 കൂടി നൽകണം. 
പിസ്റ്റൾ അല്ലെങ്കിൽ എയർ റൈഫിൾ – 25 ഷോട്ടിന് 50 ദിർഹം. 
ബോളിങ് – ഒരു ഗെയിമിന് 35 ദിർഹം. ഒരു മണിക്കൂർ നേരത്തേക്ക് 120. 
സ്നൂക്കർ ഒരു മണിക്കൂർ 35 ദിർഹം, 2 മണിക്കൂർ 60 
ബില്യഡ്സ് ഒരു ഗെയിമിന് 40 ദിർഹം. 

ajman-police-sports-club4

ഇതിനു പുറമേ വാർഷിക, അർധ വാർഷിക, ത്രൈമാസ ക്ലബ് അംഗത്വത്തിനും അവസരമുണ്ട്. വാർഷിക അംഗത്വ ഫീസ് 3000 ദിർഹം, 6 മാസത്തേക്ക് 2000 ദിർഹം, 3 മാസത്തേക്ക് 1200 ദിർഹം. 
കായിക വിനോദങ്ങൾക്കൊപ്പം ആഘോഷ പരിപാടികൾക്കും ക്ലബ് ഉപയോഗിക്കാം. വിവിധ ഹാളുകൾ ഇവിടെ ലഭ്യമാണ്. 
34 പേർക്കുള്ള ഹാളിന് 1000 ദിർഹം, 60 പേർക്കുള്ള ഹാളിന് 2000 ദിർഹം, 100 പേർക്കുള്ള ഹാളിന് 2500 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. 250 പേരെ വരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഹാളുകൾക്ക് ഉണ്ട്. 

ajman-police-sports-club1

മിലിറ്ററി ബാൻഡ്
പരിപാടികൾക്ക് കൊഴുപ്പു കൂട്ടാൻ മിലിറ്ററി ബാൻഡിന്റെ സേവനവും ആവശ്യപ്പെടാം. സ്വകാര്യ പരിപാടികൾക്ക് 3000 ദിർഹമാണ് ഫീസ്. എംബസികൾക്കും സ്പോർട്സ് കൾചറൽ സോഷ്യൽ ക്ലബ്ബുകൾക്കും യൂണിവേഴ്സിറ്റികൾക്കും 3000 ദിർഹമാണ് ഫീസ്. സ്കൂളുകളിലെ പരിപാടികൾക്ക് 2000 ദിർഹം.

English Summary:

Ajman Police Unveils Sports and Shooting Club

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com