ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു

Mail This Article
മക്ക ∙ ഉംറ തീർഥാടകൻ മുഴപ്പിലങ്ങാട് ഫൗസിയ മൻസിലിൽ (റിട്ട. ടെലികോം എൻജിനീയർ) സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (എസ്എംകെ തങ്ങൾ–76) മക്കയിൽ അന്തരിച്ചു. ഭാര്യ സുലൈഖ ബീവിയോടൊപ്പം ഉംറയ്ക്ക് എത്തിയതായിരുന്നു. മക്കൾ: ഹബീബ് കോയ തങ്ങൾ (അക്ബർ ട്രാവൽസ്), അമീൻ തങ്ങൾ (സൗദി), പരേതനായ മുഹ്സിൻ തങ്ങൾ, ഷമീം തങ്ങൾ (മുംബൈ), ഫൗസിയ ബീവി, കബീർ തങ്ങൾ. മരുമക്കൾ: റൈഹാനത്ത് ബീവി, റുക്സാന ബീവി, ഷദീദ ബീവി, സയ്യിദ് മുഹമ്മദ് ബുഖാരി (ഷാർജ).
സഹോദരങ്ങൾ: ഉമ്മുൽഖൈറ ബീവി, ഹബീബ് കോയ തങ്ങൾ (മാഹി), സൈനുൽ ആബിദീൻ തങ്ങൾ (മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങൾ (കതിരൂർ), ഡോ. സയ്യിദ് ഹാഷിം തങ്ങൾ (കണ്ണൂർ), ഫസൽ തങ്ങൾ (ദുബായ്), ഇബ്രാഹിം പൂക്കോയ തങ്ങൾ (ഓടത്തിൽ പള്ളി), സൈനബ ബീവി (മമ്പുറം), ശറഫുദ്ദീൻ തങ്ങൾ (മെട്രോ). കബറടക്കം മക്കയിൽ.