ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വാഹനപ്രേമികളുടെ മനംകവരുന്ന ട്രെൻഡായി മാറിയിരിക്കുന്നു എസ്‌യുവികൾ. അത് കൊണ്ട് തന്നെ, പല പ്രശസ്ത ബ്രാൻഡുകളും എസ്‌യുവികളിലേക്ക് ഏറെയും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ, ക്ലാസിക് ഫോർ-ഡോർ സെഡാൻ വാങ്ങുന്നവർ ഇപ്പോഴും ഉണ്ട്. ഇവരിൽ ഏറിയ പങ്കും ഡ്രൈവിങ് തികസിച്ചും ആസ്വദിക്കുന്നവരാണെന്നും കാണാം. സുഖപ്രദമായ ഒരു ഇടത്തരം ഫാമിലി സെഡാൻ വാങ്ങാൻ താൽപ്പര്യമുണ്ടോ? പരമ്പരാഗത ഓപ്ഷനുകൾക്കപ്പുറം സെഡാൻ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുകയാണ് ബെസ്‌റ്റ്യൂൺ ബി70. വിശാലവും സ്റ്റൈലിഷും ആയ ഈ സെഡാൻ പതിവ് സങ്കൽപ്പങ്ങളെ അതിജീവിക്കുന്ന സവിശേഷതകൾ നിറഞ്ഞതാണ്. 

ബെസ്റ്റൂണിന്റെ പാരമ്പര്യം 
ചൈനയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഓട്ടോമോട്ടീവ് കമ്പനികളിലൊന്നായ എഫ്എഡബ്ല്യുവിൽ നിന്നുള്ള 'വാല്യൂ-പ്രീമിയം' ബ്രാൻഡാണ് ബെസ്‌റ്റ്യൂൺ. കിഴക്കിന്റെ റോൾസ് റോയ്‌സ് എന്ന് വിളിക്കപ്പെടുന്ന ഹോങ്‌ ചീയുടെ നിർമ്മാതാക്കൾ, 70 വർഷത്തെ ഓട്ടോമോട്ടീവ് പാരമ്പര്യവും അനുഭവവും ഉൾക്കൊണ്ട് നിർമ്മിക്കുന്ന ബെസ്‌റ്റ്യൂൺ സമകാലീന ഓട്ടോമൊബൈൽ വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. മനോഹാരിതയും മികവും കൊണ്ട് ആരുടെയും ശ്രദ്ധകവരുന്ന വാഹനമാണ്  ബെസ്‌റ്റ്യൂൺ! 

marketing-ft-bestune2

മനംകവരും ഡിസൈൻ 
2.8 മീറ്റർ വീൽബേസുള്ള 4.8 മീറ്റർ നീളമുള്ള ബി 70യുടെ സവിശേഷത സ്റ്റൈലിഷ് രൂപകൽപ്പയാണ്. ഇതിനോടകം ബ്രാൻഡിന്റെ കൈയ്യൊപ്പായി മാറിക്കഴിഞ്ഞ ബെസ്‌റ്റ്യൂൺ ഗ്രിൽ ഈ വാഹനത്തിന്റെ ഡിസൈൻ സ്വഭാവത്തെ വിളിച്ചോതുന്നു. ഹൈ ബീമീനും ലോ ബീമിനും ഇടയിൽ റോഡ് സാഹചര്യമനുസരിച്ച് സ്വയം തെരഞ്ഞെടുക്കാൻ കഴിയുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ ഈ രൂപഭംഗി വർധിപ്പിക്കുന്നു. പിൻഭാഗത്ത്, സ്‌പോർട്ടി ലിഫ്റ്റ്ബാക്ക് ഡിസൈനു ചേരും വിധമാണ്  ലിപ് സ്‌പോയിലർ, ഡ്യുവൽ സ്‌ക്വയർ-ഇഷ് എക്‌സ്‌ഹോസ്റ്റുകൾ, റാപ്പറൗണ്ട് ടെയിൽലാമ്പുകൾ എന്നീ  ഫീച്ചറുകൾ. ലിമോസിൻ ട്രിമ്മിൽ  19" അലോയ് വീലുകളും കംഫർട്ട് ട്രിമ്മിൽ 18" വീലുകളും ഈ വാഹനത്തിന്റെ ആകർഷകമായ ഡിസൈനിന്റെ ഭാഗമാണ്. 

വിശാലമായ ക്യാബിൻ 
ലെതർ ബക്കറ്റ് സീറ്റുകളും മൂന്ന് സ്ക്രീനുകളുടെ പനോരമിക് സജ്ജീകരണവും ഉള്ള വിശാലമായ പ്രീമിയം ക്യാബിനും വാഹനം വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ബോർഡിന് കുറുകെ സെൻട്രൽ കൺസോളിന്റെയറ്റത്തോളം വ്യാപിച്ചിരിക്കുന്ന ഇരട്ട സ്‌ക്രീനുകളും യാത്രക്കാരൻ ഇരിക്കുന്ന വശത്ത് നക്ഷത്രങ്ങൾ പോലെ വിതറിയ ചെറിയ ഡാഷ്‌ബോർഡ് വിളക്കുകളും ക്യാബിനിലെ യാത്രാനുഭവം രസകരമാക്കുന്നു. ശരിക്കുള്ള നക്ഷത്രങ്ങളെ കാണാൻ പനോരമിക് സൺറൂഫ് തുറക്കുകയും ചെയ്യാം. ഇതിൽ മഴ പെയ്യുമ്പോൾ സ്വയം അടയാനുള്ള സാങ്കേതികവിദ്യയുമുണ്ട്. 

12 ഇഞ്ച് ടച്ച് സ്‌ക്രീൻ വഴിയാണ് മിക്ക ഫങ്ഷനുകളും നിയന്ത്രിക്കുന്നത്. ഫോൺ സ്‌ക്രീൻ മൾട്ടിമീഡിയ സിസ്റ്റത്തിലേക്ക് മിറർ ചെയ്യാനാവും. റേഡിയോ സ്റ്റേഷനുകൾ തിരഞ്ഞെടുക്കാൻ ടച്ച് സെൻസിറ്റീവ് റേഡിയോ ട്യൂണറും ഉണ്ട്. എയർ കണ്ടീഷനിങ് നിയന്ത്രിക്കുന്നതിനായി പ്രത്യേക 7 ഇഞ്ച് ടച്ച് സ്‌ക്രീനും ബി70 വാഗ്ദാനം ചെയ്യുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, സാങ്കേതികവിദ്യയുടെയും സുഖസൗകര്യങ്ങളുടെയും കാര്യത്തിൽ ബി70 യാത്രക്കാർക്ക് രാജകീയ അനുഭവം നൽകുന്നു. 

സുരക്ഷാ പാക്കേജ് 
യൂറോപ്യൻ നിലവാരത്തിലുള്ള സുരക്ഷാ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന ബി70, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് എന്നിവ മോഡൽ ട്രിമ്മുകളിൽ ഉടനീളമുള്ള സ്റ്റാൻഡേർഡ് സവിശേഷതകളാണ്. ബെസ്‌റ്റ്യൂൺ, സാങ്കേതികവിദ്യ താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാവുന്നതുമാക്കുന്നതിൽ പ്രശസ്തമാണ്. ഇത്  ബി70 ൽ വ്യക്തമായി കാണാം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് സ്പീഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഡ്രൈവർ-സഹായ-സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറയും ബി70 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്യാമറയുടെ വിവിധ കാഴ്ചപാടുകൾ റോഡിന്റെ വശങ്ങളും, മുമ്പിലുള്ള മതിലും മറ്റും എത്ര അടുത്താണെന്ന് കാണിച്ചു തരും. ഇതുവഴി തുടക്കക്കാരായ ഡ്രൈവർമാർക്കു പോലും അനായാസം പാർക്ക് ചെയ്യാൻ സാധിക്കും. പാർക്കിങ് കൂടുതൽ എളുപ്പമാക്കുന്നതിനായി, സെൽഫ് പാർക്ക് ഫീച്ചറും ലഭ്യമാണ്. ഒരു ബട്ടൺ അമർത്തികൊണ്ട് സമാന്തരമോ ലംബമോ ആയ പാർക്കിങ്  തിരഞ്ഞെടുക്കാൻ കാറിനോട് നിർദ്ദേശിക്കാം. 

marketing-ft-bestune3

വിശാലമായ സൗകര്യങ്ങൾ 
ബെസ്‌റ്റ്യൂൺ ബി70 ഉള്ളിൽ വിശാലമായ ഇടമുള്ള സെഡാനാണ്. ധാരാളം ലെഗ്‌റൂമും ഹെഡ്‌റൂമും നൽകുന്നതിനൊപ്പം വായുസഞ്ചാരത്തിലൂടെ തണുപ്പിച്ച ലെതർ സീറ്റുകളും വാഗ്ദാനം ചെയ്യുന്നു. കുടുംബ യാത്രകൾക്ക് അനുയോജ്യമായ ഈ വാഹനത്തി, പല കാറുകളിൽ നിന്നും വ്യത്യസ്തമായി, മിഡ്-സീറ്റ് അതീവ സുഖകരമാണ്. അതിനാൽ അഞ്ച് പേർക്ക് സൗകര്യപ്രദമായി ഇതിൽ യാത്ര ചെയ്യാൻ കഴിയും. ചൈനീസ്  പ്രീമിയം കാറുകളിൽ കാണുന്നതുപോലെ, കൺസോളിന്റെ ഡബിൾ ഡെക്ക് ഘടന സ്റ്റോറേജ് സ്പേസ് വർധിപ്പിക്കുന്നു. സ്പോർട്-ബാക്ക് സ്‌റ്റൈലിങ് ആയിരുന്നിട്ടും, ബി70 ന്റെ സ്റ്റൈലിഷ് ആയി തുറക്കുന്ന പിൻ വാതിലിനു താഴെ 522ലിറ്റർ ബൂട്ട് സ്‌പേസ് ലഭ്യമാണ്! 

സുഖകരമായ ഡ്രൈവിങ് 
ബെസ്‌റ്റ്യൂൺ ബി70 രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് വരുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായി കൂടിച്ചേർന്ന 1.5L ടർബോ എൻജിനും 6-സ്പീഡ് AISIN ട്രാൻസ്മിഷനുമായി കൂടിച്ചേർന്ന 2.0L എൻജിനുമാണ് ഓപ്ഷനുകൾ. 1.5L ടർബോ എൻജിന് 167 ഹോഴ്‌സ്‌പവർ ഉണ്ട്. അതേസമയം  214 ഹോഴ്‌സ്‌പവറാണ് 2.0L എൻജിനുള്ളത്. കാർ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാണ്, മൾട്ടി-ലിങ്ക് ഇൻഡിപെൻഡന്റ് റിയർ സസ്പെൻഷൻ സംവിധാനം യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. ചുരുക്കത്തിൽ, ബി70 കരുത്തുറ്റതും സുഖകരവുമായ ഡ്രൈവിങ് അനുഭവം നൽകുന്ന ഒരു വാഹനമാണ്. 

മികച്ച നിലവാരം 
ബെസ്‌റ്റ്യൂൺ ബി70 എല്ലാ ട്രിമ്മുകളിലും മികച്ച ഫീച്ചറുകൾ നൽകുന്നു! പനോരമിക് സൺറൂഫ്, റിവേഴ്സ് പാർക്കിങ് സഹായിക്കുന്ന സെൻസറുകളോട് കൂടിയ ക്യാമറ, കയറ്റം കയറുമ്പോൾ വാഹനം പിന്നോട്ട് പോകാതിരിക്കാൻ സഹായിക്കുന്ന ഹിൽ ഹോൾഡ്, കീയില്ലാതെ വാതിൽ തുറക്കാനുള്ള സംവിധാനം, ശീതികരിച്ച ലെതർ സീറ്റുകൾ എന്നിവയെല്ലാം എല്ലാ ട്രിമ്മുകളിലും ലഭ്യമാണ്. അതായത്, ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ തിരഞ്ഞെടുത്താലും നിങ്ങൾക്ക് നിരവധി സുരക്ഷാ-സുഖ സൗകര്യങ്ങൾ ലഭിക്കുന്നു. 

മികച്ച വിലയ്ക്കൊപ്പം മൂല്യവും 
79,000 ദിർഹത്തിൽ ആരംഭിച്ച് 96,000 ദിർഹം വരെയാണ് ബെസ്‌റ്റ്യൂൺ ബി70 ന്റെ വില. അതിനൊപ്പം വർദ്ധിച്ച മൂല്യവും നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ വിലയിൽ 6 വർഷം/200,000 കിലോമീറ്റർ വാറന്റി ഉൾപ്പെടുന്നു. മാത്രമല്ല, അൽ ഖാലിദ് മോട്ടോഴ്സ് കമ്പനി ബി70 ന് ഇനിയും ആകർഷകമായ വിലകളും ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബെസ്‌റ്റ്യൂൺ ഷോറൂം സന്ദർശിക്കാവുന്നതാണ്. 

English Summary:

Favorite Vehicle for Sedan Lovers- B70 –Bestune

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com