ADVERTISEMENT

റിയാദ്  ∙ മാസം തികയാതെയുള്ള പ്രസവങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി നിർമിത ബുദ്ധി(എഐ) ഉപകരണം ജിദ്ദ സർവകലാശാല വികസിപ്പിച്ചെടുത്തു.  സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ ഉപകരണം ഗർഭാശയത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിന്റെ ശതമാനം കണക്കാക്കുകയും പ്രാരംഭ ഘട്ടത്തിൽ തന്നെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നുവെന്നാണ് പ്രത്യേകത. ഇതു കൊണ്ട് ഗർഭപിണ്ഡത്തിന്‍റെ ശ്വാസകോശ വികസനവും മറുപിള്ളയുടെ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് സമയബന്ധിതമായി ആരോഗ്യവിദഗ്ദരുടെ ഇടപെടലുകൾ നടത്തുവാൻ കഴിയും. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീറിയങ്ങിൽ നിന്നുള്ള ഡോ. ഖമർ നൈതെയും ഡോ. യൂസഫ് അൽ സൊഹാഫിയും ചേർന്നാണ് ഈ പുതിയ നേട്ടം കൈവരിച്ചത്. റൊമാനിയയിൽ അടുത്തിടെ നടന്ന രാജ്യാന്തര എക്‌സിബിഷൻ ഓഫ് ഇൻവെൻഷൻസ്, ഇന്നൊവേഷൻസ് ആൻഡ് ടെക്‌നോളജിയിൽ സ്വർണ മെഡലും രാജ്യാന്തര പുരസ്‌കാരവും രണ്ട് ഡോക്ടർമാർക്കും ലഭിച്ചിരുന്നു.

കൃത്യത ഉറപ്പുവരുത്തുന്നതിനും തെറ്റായ മുൻവിധികൾ ഒഴിവാക്കുന്നതിനും വിദൂരമായി നിരീക്ഷിക്കാനുള്ള കഴിവിനും  അൾട്രാസോണിക് സെൻസറുകളുടെയും എഐയുടെയും നൂതന സാങ്കേതികവിദ്യകൾ ഇതിൽ ഉപയോഗിക്കുന്നതായും  റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി രോഗിയുടെ  ആരോഗ്യ അവസ്ഥ എന്താണെന്ന് പിന്തുടരാൻ ആരോഗ്യ വിദഗ്ധരെ ഇതിലൂടെ സാധിക്കും. അതുവഴി ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങളുടെ ഒഴിവാക്കാനാവും.

ഗർഭിണികൾക്ക് വീട്ടിൽ ഇരുന്നുതന്നെ തങ്ങളുടെ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് നിരീക്ഷിക്കാൻ അനുവദിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്‍റർഫേസ് ഇതിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കണ്ടുപിടുത്തം സൗദിയുടെ നൂതനാശയങ്ങളുടെ കാര്യക്ഷമതയും ആഗോള തലത്തിൽ മത്സരിക്കാനുള്ള  കഴിവും തെളിയിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

English Summary:

Jeddah University Develops AI Device that Detects Preterm Births

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com