ദേശീയ ദിനാഘോഷത്തിന് ഇരട്ടിമധുരം; നവജാത ശിശുക്കളെ സ്നേഹത്തോടെ വരവേറ്റ് യുഎഇ

Mail This Article
ദുബായ്∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിൽ ഇരട്ടിമധുരം പകർന്ന് കുഞ്ഞുങ്ങൾ പിറന്നു. അർധരാത്രിയിൽ പിറന്ന പുതിയ അംഗങ്ങളെ കുടുംബത്തെ പോലെ രാജ്യവും അതിരറ്റ സന്തോഷത്തോടെ സ്വാഗതം ചെയ്തു.
യുഎഇ പൗരന്മാരായ തലാൽ അൽ മലാഗിത്തിന്‍റെയും ഖൗല മുഹമ്മദ് ശുക്രല്ല അബ്ദുല്ലയുടെയും മൂന്നാമത്തെ കുട്ടിയായ യൂസഫ് അർധരാത്രി 12 ന് 2.7 കിലോ ഭാരവുമായിട്ടാണ് ജനിച്ചത്. മുഹമ്മദ് അലൈ അൽ നഖ് ബി–നൂറ അൽ ബലൂഷി ദമ്പതികളുടെ മകളായി ഷമ്മ ബുർജൂൽ മെഡിക്കൽ സിറ്റിയിൽ തൊട്ടുപിന്നാലെ 12.05ന് പിറന്നു. മറ്റു ചില ആശുപത്രികളിലും ദേശീയദിന സന്തോഷം പകർന്ന് ഇന്ത്യൻ ദമ്പതികൾക്ക് അടക്കം കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്. ഇന്ന് യുഎഇ 53–ാം പിറന്നാളാഘോഷിക്കുകയാണ്.