ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യായാമത്തിനുള്ള കായിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി  ഖത്തറിൽ മൂന്ന് പാർക്കുകൾ കൂടി തുറന്നു കൊടുത്തു. അൽ വക്ര പബ്ലിക് പാർക്ക്, അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്ദൈം പാർക്ക് എന്നിവയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 

ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്​ഗാൽ)യുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഖത്തർ നാഷനൽ  വിഷൻ 2030 ന്റെ ഭാഗമായി , പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുക, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പൊതുജനങ്ങളുടെ  ജീവിത നിലവാരം ഉയർത്തുന്നതിന് സൗകര്യമൊരുക്കുക  എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൂന്ന് പാർക്കുകൾ പുതുതായി നിർമ്മിച്ചത് .

അൽ വക്ര പബ്ലിക് പാർക്ക് മൊത്തം 46,601 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചത് . അതിൽ 31,585 ചതുരശ്ര മീറ്റർ (62%) ഹരിത ഇടങ്ങളാണ് . അൽ മഷാഫ് പാർക്കിന്റെ ആകെ വിസ്തീർണ്ണം 4,741 ചതുരശ്ര മീറ്ററാണ് . പാർക്കിൽ 2,648 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും പച്ചപ്പാണ്.  97 മരങ്ങളും പാർക്കിൽ ഉണ്ട്. അൽ വുഖെ​യ്​ർ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് .

റൗദത്ത് എഗ്ദൈം പാർക്ക്, മൊത്തം 24,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്.  പ്രദേശവാസികൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകരൃവും റൗദത്ത് എഗ്ദൈം പാർക്കിലുണ്ട് .അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ  ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ ഒന്നായി ഈ പാർക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് .

വിവിധ പാർക്കുകളുടെ ഉദ്ഘാടനത്തിൽ  മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജീനിയർ അബ്ദുല്ല അഹമ്മദ് അൽ കരാനി, അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ജാബർ ഹസ്സൻ അൽ ജാബർ,  അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മൻസൂർ അജ്‌റാൻ അൽ ബുഐനൈൻ,  അൽ വക്ര,  അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും  ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

English Summary:

Three more parks were opened in Qatar by providing exercise facilities and increasing green spaces.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com