ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ കാർ കവർന്നത്.

കുവൈത്ത് സ്വദേശിനിയായ ഡോക്ടർ ഉടൻ തന്നെ ഷാമിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട കാർ സമീപത്തെ പള്ളിയുടെ പാർക്കിങ്ങിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയിൽ നിന്ന് കാറിന്റെ താക്കോലും അന്വേഷണ സംഘം കണ്ടെടുത്തു.

പരാതി ലഭിച്ചപ്പോൾ തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. പാർക്കിങ് സ്ഥലത്ത് പ്രതി വന്ന് കാർ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന്, പ്രതിയെ മനസ്സിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Image Credit: MOI Vediograph
Image Credit: MOI Vediograph

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പൊലീസ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം ഇയാളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Image Credit: MOI Vediograph
Image Credit: MOI Vediograph
English Summary:

Kuwait: Car Thief Arrested After Stealing Woman’s Vehicle at Knifepoint

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com