ഗബ്ഖ ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി

Mail This Article
കുവൈത്ത്‌സിറ്റി ∙ വിശുദ്ധ റമസാന്‍ മാസാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ 'ഗബ്ഖ' സംഘടിപ്പിച്ചു. ഔദ്യോഗിക വസതിയായ ഇന്ത്യാ ഹൗസിലെ ഗാര്‍ഡനിലായിരുന്നു സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക 'ഗബ്ഖ' ഒരുക്കിയത്.
കുവൈത്ത് എണ്ണ വകുപ്പ് മന്ത്രി, ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് അത്ബി നാസര്‍ അല്‍ അത്ബി അല്‍ സബാഹ്, പ്രതിരോധ മന്ത്രാലയം അണ്ടര്‍സെക്രട്ടറി, വാര്‍ത്താവിതരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറി,വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്ര പ്രതിനിധികള്‍, നാഷനല്‍ ബാങ്ക് ഓഫ് കുവൈത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, കുവൈത്ത് ഫിനാന്‍സ് ഹൗസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, കുവൈത്തിലെ ബിസിനസുകാര്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
കുവൈത്തില്‍, ഇന്ത്യന്‍ സമൂഹം റമസാന്‍ സമയത്ത് ഇഫ്താര്‍, ഗബ്ഖ വിരുന്നുകള്‍ നടത്തുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചരിത്രപരമായ കുവൈത്ത് സന്ദര്‍ശനം വളരെ വിജയകരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം സമസ്ത മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സന്ദർശനം ആക്കം കൂട്ടിയെന്നും ചൂണ്ടിക്കാട്ടി. തബല, വയലിന്‍ തുടങ്ങിയ ക്ലാസിക്കല്‍ മ്യൂസിക്കല്‍ പ്രകടനങ്ങളും ഇന്ത്യന്‍ കലാകാരന്മാര്‍ അവതരിപ്പിച്ചു.