പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mail This Article
×
ദോഹ ∙ തൃശൂർ രാമവർമ്മപുരം കുറ്റിമുക്കിലെ രോഷിനി മൻസിലിൽ ഷാഹിൻ ഖാൻ (34) ദോഹയിൽ അന്തരിച്ചു. ഖത്തറിലെ ആംകൊ ലോജിസ്റ്റിക്ക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ : കരിഷ്മ ഷാഹിൻ പറമ്പിൽ ബസാർ, കോഴിക്കോട്. എട്ട് വയസുകാരി ഫാസിയ ഷാഹിൻ ഏക മകളാണ്. പിതാവ് : അയ്യൂബ് ഖാൻ, മാതാവ് : മഹ്‌മൂദ. യൂസുഫ് ഖാൻ, ഷാദിൽ ഖാൻ എന്നിവർ സഹോദരങ്ങളാണ് .
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തൃശൂർ കാളത്തോട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും ഖബറടക്കവും നടക്കും.
English Summary:
Thrissur Native passed away in Qatar - Shahin Khan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.