പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു; വിടവാങ്ങിയത് ആലപ്പുഴ സ്വദേശി

Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
English Summary:
Alappuzha Native Anil Kumar died in Kuwait.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.