മക്കയിൽ ഉംറയ്ക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Mail This Article
×
മക്ക∙ ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ കുഴഞ്ഞുവീണ് കൊല്ലം കടക്കൽ വട്ടത്താമര സംഭ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) മരിച്ചു. സന്ദർശക വീസയിൽ സൗദിയിലെ അൽ ഹസയിൽ നിന്നും സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഇദ്ദേഹം ഉംറയ്ക്ക് എത്തിയത്.
ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ഉടൻ മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. 35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഖമറുദ്ദീൻ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സന്ദർശക വീസയിൽ അൽഹസ്സയിൽ എത്തിയത്. പരേതരായ അബ്ദുൽ മജീദിന്റെയും റാഫിയത്ത് ബീവിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ് സന, അംജദ്.
English Summary:
Malayali Man Dies During Umrah in Mecca
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.