ADVERTISEMENT

വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ധനസമാഹരണത്തിനായ് 72 മണിക്കൂർ മാത്രമാണ് ബാക്കിയെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥികൾ ജനങ്ങളെ ഓർമിപ്പിക്കുകയാണ്. ഒക്ടോബർ 31 വരെ സമാഹരിച്ചതും ചെലവഴിച്ചതുമായ കണക്കുകൾ സ്ഥാനാർഥികൾ ഫെഡറൽ അധികാരികൾക്ക് സമർപ്പിക്കണം. നിലവിൽ പ്രചാരണങ്ങൾക്കായ് സ്ഥാനാർഥികൾ സമാഹരിച്ചത് കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയാണെന്നു ഫെഡറൽ അധികാരികൾ പറയുന്നു. 

നവംബർ 2023 മുതൽ ഏപ്രിൽ 2024 വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ചു 130% അധികം പണമാണ് പ്രചാരണങ്ങൾക്കായ് സ്ഥാനാർഥികൾ സമാഹരിച്ചത്. അതേസമയം ജനുവരി 2023 മുതൽ 2024 മെയ് വരെ 3.9 ബില്യൻ ഡോളറാണ് സ്ഥാനാർഥികൾ പ്രചാരണത്തിനായ് ചെലവഴിച്ചത്. ഇത് ഏപ്രിൽ വരെ സമാഹരിച്ച തുകയുടെ ഏതാണ്ട് പകുതിയോളം വരും. ഫെഡറൽ നിയമമനുസരിച്ച് അഡ്വെർടൈസിങ് ആൻഡ് മാർക്കറ്റിങ്, ക്യാംപയ്ൻ ഫണ്ട് റെയ്സേഴ്സ്, ഓരോ ദിവസവും ചെലവഴിക്കുന്നവ, റീകൗണ്ടുകൾ, സ്ഥാനാർഥികളുടെ വിവിധ കമ്മിറ്റികളിലേക്കുള്ള ഇടപാടുകൾ, യാത്രാച്ചെലവുകൾ എന്നിവയാണ് പ്രചാരണ ചെലവുകൾ.

കമല ഹാരിസും ഡോണൾഡ് ട്രംപും കൂടി 2.5 ബില്യൻ ഡോളർ സമാഹരിച്ചതായാണ് കണക്ക്. ഹാരിസും വാൽസും ചേർന്ന് 1.39 ബില്യൻ ഡോളറാണ് സമാഹരിച്ചത്. ഇതിൽ പ്രസിഡന്റ് ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപ് സമാഹരിച്ച തുകയും ഉൾപ്പെടുന്നു. ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാർഥി വാൻസും ചേർന്ന് 1.09 ബില്യൻ ഡോളറാണ് സമാഹരിച്ചത്. ഡെമോക്രറ്റിക് നാഷനൽ കമ്മിറ്റി 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ 484 മില്യൻ ഡോളറും റിപ്പബ്ലിക്കൻ പാർട്ടി നാഷനൽ കമ്മിറ്റി ഇതേ മാസങ്ങളിൽ 368 മില്യൻ ഡോളറും ശേഖരിച്ചതായാണ് കണക്ക്. ഹാരിസിന്റെ ഫണ്ടിന്റെ മൂന്നിൽ രണ്ടു ഭാഗവും അതായത് 912 മില്യൻ ഡോളർ പ്രചാരണ കമ്മിറ്റികൾ സമാഹരിച്ചതാണ്. ട്രംപിന്റെ 613 മില്യൻ ഡോളറും നോൺ അഫിലിയേറ്റഡ് ദാതാക്കളിൽ നിന്നാണ്. 

English Summary:

Both Vice President Kamala Harris and former President Donald Trump have secured significant financial funds for election campaigns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com