ഡിയോരമ ഫിലിം ഫെസ്റ്റിവൽ; മികച്ച നടൻ ജോജു ജോർജ്; റിമ മികച്ച നടി
Mail This Article
ഡിയോരമ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ തിളങ്ങി നായാട്ട്. മികച്ച ചിത്രത്തിനുള്ള സിൽവർ സ്പാരോ പുരസ്കാരവും മികച്ച നടനുള്ള ഗോള്‍ഡൻ സ്പാരോ പുരസ്കാരവും ‘നായാട്ട്’ സ്വന്തമാക്കി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിം ആണ് നായാട്ട്. നായാട്ടിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ജോജു ജോർജ് മികച്ച നടനായി. നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ അറിയിച്ചത്.
‘സർദാർ ഉദ്ദം’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധാകനുള്ള ഗോൾഡൻ സ്പാരോ അവാർഡ് സുജിത് സർക്കാർ നേടി. ഗൗരവ് മധൻ ഒരുക്കിയ ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കല്ലിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
ഗിരിഷ് കാസർവള്ളി, മനീഷ കൊയ്‌രാള, സുരേഷ് പൈ, സുദീപ് ചാറ്റർജീ, സച്ചിൻ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.