ADVERTISEMENT

ഇന്ദ്രന്‍സിനെ  നായക കഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന വാമനന്റെ ട്രെയിലർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി., സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, സുമ മേനോന്‍. ലൈന്‍ പ്രൊഡ്യൂസര്‍ രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

 

എഡിറ്റര്‍ സനല്‍ രാജ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല നിധിന്‍ എടപ്പാള്‍, മേക്കപ്പ് അഖില്‍ ടി രാജ്, വസ്ത്രാലങ്കാരം സൂര്യ ശേഖര്‍, സ്റ്റില്‍സ് അനു പള്ളിച്ചല്‍, പരസ്യകല ആര്‍ട്ടോകാര്‍പസ്, സൗണ്ട് കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍ ടൈറ്റ്‌സ് അലക്‌സാണ്ടര്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍. പിആര്‍ഒ എ.എസ്. ദിനേശ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com