ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ യൂട്യൂബർ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ.  ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്റെ കൈകവർന്നുകൊണ്ടുള്ള ചിത്രം പങ്കുവച്ച് ശാലിൻ സോയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  മലയാളി താരം ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടിടിഎഫ് വാസൻ തന്റെ യൂട്യൂബ് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 

‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം.  പക്ഷേ എപ്പോഴും നീ  പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു "നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം.’’ ശാലിൻ സോയ കുറിച്ചു.

shalin-zoya-love

ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുൾപ്പടെ ആറ് വകുപ്പുകൾ ചുമത്തിയാണ് വാസനെ മധുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബർ ഫോണിൽ സംസരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങൾക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്.  

നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടിടിഎഫ് വാസൻ. സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടാറുണ്ട്.  സോഷ്യൽ മീഡിയയിൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തിൽ കലാശിച്ചതിനെ തുടർന്ന് 2023 സെപ്റ്റംബറിൽ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസൻസ് കോടതി താൽക്കാലികമായി റദ്ദാക്കിയിരുന്നു.

English Summary:

Shaalin Zoya Supports YouTuber TTF Vasan: 'I'll Stand by Him in Any Crisis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com