ADVERTISEMENT

‘തലവൻ’ സിനിമയുടെ റിലീസിന് പിന്നാലെ  തനിക്കെതിരെ വന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി ലാലി പി.എം. ‘തലവൻ’ മികച്ച ത്രില്ലർ സിനിമയാണെങ്കിലും അതിൽ കല്ലുകടിയായി തോന്നിയത് ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്ന ഒരു വിമർശനക്കുറിപ്പ് പങ്കുവച്ചായിരുന്നു ലാലിയുടെ പ്രതികരണം. ഈ പോസ്റ്റിൽ തന്നെ ടാഗ് ചെയ്തവരുടെ മനോനിലയെപ്പറ്റിയാണ് ലാലി പോസ്റ്റിൽ എഴുതിയിരിക്കുന്നത്. 

‘‘മനുഷ്യർക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ, ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാൻ. എന്നെ ഇങ്ങനെയൊക്കെ പറയുന്നതിൽ എനിക്ക് വിഷമം ഒന്നും ഇല്ല. ഞാൻ അതിനെ തമാശയായി എടുത്ത് വേണമെങ്കിൽ അവിടെ 2 ചളി കമന്റും ഇടും. കാരണം എന്നെ എനിക്കറിയാവുന്നതുപോലെ മറ്റാർക്കെങ്കിലും അറിയാമെന്ന് ഞാൻ വിചാരിക്കുന്നേയില്ല. പക്ഷേ ഞാൻ അവിടെ ഒരു ലൈക്ക് കൊണ്ടോ കമന്റ് കൊണ്ടോ ആ പോസ്റ്റിന് റീച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമില്ല, അതുകൊണ്ടുതന്നെ. ഞാൻ അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടാണോ ഈ വിലയിരുത്തുന്നത് ഞാൻ ചോദിക്കുന്നില്ല. 

ചിലപ്പോൾ ആയിരിക്കുമെങ്കിലോ. എന്റെ അഭിനയത്തിന്റെ ഗ്രാഫ് ഉയരുന്നുണ്ടോ എന്ന് നോക്കാനുള്ള ആ ഒരു മനസ്സിനെ ഞാൻ കാണാതെ പോകുന്നില്ല.  പക്ഷേ എനിക്ക് മനസ്സിലാവാത്തത് അത്തരം ഒരു പോസ്റ്റിൽ എന്നെ മെൻഷൻ ചെയ്യാൻ ചിലർ കാണിക്കുന്ന ആ ഒരു നിഗൂഢമായ ആഹ്ലാദത്തെ പറ്റിയാണ്. ഇതൊക്കെ കണ്ടോളൂ നിങ്ങൾ അത്ര വലിയ സംഭവം ഒന്നുമല്ല. നിങ്ങളെപ്പറ്റി മനുഷ്യർക്കുള്ള അഭിപ്രായം ഇതാണ് എന്ന് കാണിക്കാനുള്ള ആ വെമ്പൽ.’’ –ലാലിയുടെ വാക്കുകൾ.

നടി അനാർക്കലി മരക്കാരുടെ അമ്മയാണ് ലാലി പി എം. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃച്ഛികമായി സിനിമാരംഗത്തേക്ക് എത്തുന്നത്.  തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഒരു നടി എന്നതിനേക്കാളുപരി സ്വതന്ത്രമായ കാഴ്ചപ്പാടിന്റെയും നിലപാടുകളുടെയും പേരിൽ സമൂഹ മാധ്യമങ്ങളിലും ലാലി ശ്രദ്ധാകേന്ദ്രമാണ്.

English Summary:

Actress Lali P.M. Fires Back at Haters:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com