മുഫാസയുടെ കഥയുമായി ‘ലയൺ കിങ്’ പ്രീക്വൽ; ട്രെയിലർ
Mail This Article
×
മുഫാസയുടെ കഥയുമായി ‘ലയൺ കിങ്’ പ്രീക്വൽ വരുന്നു. മുഫാസ: ദ് ലയൺ കിങ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സിംബയുടെ അച്ഛൻ മുഫാസയുടെ കഥയാണ് പറയുന്നത്. അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. സിനിമയുടെ ട്രെയിലർ എത്തി.
ബാറി ജെൻകിൻസ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാൻസൺ. ആരോൺ പിയെറെയാണ് മുഫാസയ്ക്കു ശബ്ദം നൽകുന്നത്. സേത്ത് റോജൻ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു.
വാൾട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.
English Summary:
Watch Mufasa: The Lion King | Official Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.