ആനയുടെ ചിത്രം കാലിൽ പച്ച കുത്തി ഡിംപിൾ ഹയാതി; വിമർശനത്തിന് നടിയുടെ മറുപടി
Mail This Article
ഇഷ്ടമൃഗത്തിന്റെ ചിത്രം കാലിൽ പച്ചകുത്തി തെന്നിന്ത്യൻ സുന്ദരി ഡിംപിൾ ഹയാതി. കണങ്കാലിന് വശത്തായാണ് ആനയുടെ മസ്തകവും താമരയും ചേർന്ന ഡിസൈൻ ഡിംപിൾ പച്ചകുത്തിയത്. ‘‘കൂട്ടുകാരെല്ലാം ഇരുട്ടിൽ മറഞ്ഞാലും, ദൈവം എനിക്കായി നൽകിയ കൂട്ടാണ് ആനകളും നായക്കുട്ടികളും.’’എന്ന കുറിപ്പിനോടൊപ്പമാണ് ആനയോടുള്ള സ്നേഹം ഡിംപിൾ വ്യക്തമാക്കിയത്.
ആനക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും നടി ഇതിനൊപ്പം പങ്കുവച്ചു. നിരവധിപേരാണ് ഡിംപിളിന്റെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും കമന്റുകൾ നൽകിയത്.
അതിനിടെ കാലിൽ ആനയുടെ ചിത്രം പച്ചകുത്തിയതിനെ വിമര്‍ശിച്ചും ആളുകൾ എത്തി. ‘‘ഡിംപിൾ ഈ ചെയ്തത് ശരിയാണോ? ഒരുപാടു പേരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ദൈവീകമായ ആനയുടെ ചിത്രം കാലിൽ പച്ചകുത്തിയത് തെറ്റാണ്’’ എന്ന കമന്റിന് ‘‘ഞാനും നിങ്ങളുടെ മതത്തിൽ വിശ്വസിക്കുന്ന ആളാണ്’’ എന്ന് നടി മറുപടിയായി പറഞ്ഞു.