പുകവലിക്കെതിരെ സന്ദേശവുമായി പോണോരെ; ഹ്രസ്വചിത്രം

Mail This Article
സാമൂഹ്യ അവബോധത്തിന്റെ ഭാഗമായി, 'Blustonz Creations'-ന്റ ബാനറിൽ പുകവലിക്കെതിരെ ഒരുക്കിയ ഹ്രസ്വചിത്രമാണ് പോണോരെ. പൂർണമായും iPhone X-ൽ ചിത്രീകരിച്ച, പതിമൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം വലിയൊരു സന്ദേശമാണ് പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ബോധവൽക്കരണം എന്നതിലുപരി ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് പ്രേക്ഷകരെ മറ്റൊരു ചിന്താതലത്തിലേക്കു എത്തിച്ചുവെന്ന് നിസ്സംശയം പറയാം. കൃഷ്ണൻ ബാലകൃഷ്ണൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് കൃഷ്ണൻ, അഭിലാഷ്, കൃഷ്ണനുണ്ണി എന്നിവരാണ് മറ്റ് താരങ്ങൾ. ഫായിസ് ജമാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. നിർമാണം ഫിറോസ് ഖാൻ, ജിതിൻ രാജ്. കഥ ജിതിൻ രാജ്. ഫായിസ്. ഛായാഗ്രഹണം ശ്രീരാജ്.